1470-490

പരിസ്ഥിതി സൗഹൃദ ഇടവകയാകാന്‍ പഴൂക്കര ഇടവകയൊരുങ്ങുന്നു

അഞ്ച് നൂറ്റാണ്ടോളം പാരമ്പര്യമുള്ളത്താണ് പ്രബന്ധ കൂത്തിന്.സാധാരണ ചാക്യാര്‍ കൂത്തില്‍ ശ്ലോകങ്ങളെ അര്‍ത്ഥവുമെല്ലാം വ്യാഖ്യാനിച്ച് വര്‍ണ്ണിക്കുമ്പോള്‍ പ്രബന്ധ കൂത്തില്‍ പ്രബന്ധങ്ങളുടെ വ്യാഖ്യാനവും അര്‍ത്ഥ വിവരണങ്ങളുമായിരിക്കും നടക്കുന്നത്. സരസമായ മലയാളത്തില്‍ അവതരിപ്പിക്കുന്ന പ്രബന്ധകൂത്ത് സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കുവാന്ന കലാരൂപമാണ്.  കൂത്ത് കാണുവാന്‍ സാധിച്ചാല്‍ സംസ്‌കൃതവും, മലയാള ഭാഷയുമെല്ലാം വളരെ എളുപ്പത്തില്‍ ഗ്രഹിക്കുവാന്‍ കഴിയുന്നതാണ്. ഭക്തിയുടെ അടിസ്ഥാനത്തില്‍ ഹാസ്യ പ്രാധാന്യം നല്‍കി സാമൂഹ്യ വിമര്‍ശനം നടത്തുകയാണ് ചാക്യാര്‍ കൂത്തില്‍. വിദൂഷകന്‍ എന്നാണ് കൂത്ത് അവതരിപ്പിക്കുന്നയാളെ പറയുന്നത്. ഇങ്ങനെ വിമര്‍ശിക്കാനും എല്ലാം ആദ്യ കാലം മുതലെ വിദൂഷകന് അനുവാദമുണ്ട്. രാജ ഭരണകാലത്ത് രാജാവിനെ വരെ പരസ്യമായി വിമര്‍ശിച്ചിരുന്നത് കൂത്തിലായിരുന്നു.കൂത്ത് നടക്കുന്ന വേദി, കാഴ്ക്കാര്‍ അവിടെയുള്ള വസ്തുക്കളെ എല്ലാം എങ്ങിനെ വേണമെങ്കിലും വിമര്‍ശിക്കാവുന്നതാണ്.മറ്റു കലാ രൂപങ്ങള്‍ പോലെ ഇതായിരിക്കും അവതരിപ്പിക്കുവാന്‍ പോകുന്ന കഥയെന്ന് ആദ്യം പറയാതെ വേദിയിലെത്തി ഈശ്വര വദനവും മറ്റും കഴിയുമ്പോള്‍ വിദൂഷകന്റെ മനസില്‍ തെളിയുന്ന കഥയായിരിക്കും ആ വേദിയില്‍ കളിക്കുന്നത്. കിരാതം, പഞ്ചാലി സ്വയം വരം,ത്രിപുര ദഹനം, ധസവതാരം തുടങ്ങിയവയാണ് പ്രധാനമായി അവതരിപ്പിക്കുന്ന കഥകളില്‍ ചിലത്. രാമായണം തുടങ്ങിയ പുരാണ കഥകളും രംഗത്ത് അവതരിപ്പിക്കുന്നു. ആദ്യ കാലത്ത് ക്ഷേത്രങ്ങളിലും മറ്റും പത്ത് ദിവസത്തെ കൂത്ത് സാധാരണയായിരുന്നു എന്നാല്‍ ഇന്ന് പാരമ്പര്യ കലകളും, സംസ്‌ക്കാരങ്ങളുമെല്ലാം അന്യം നിന്ന പോകുന്നതിനാല്‍ അതിനെ എല്ലാം പരിപോക്ഷിക്കുവാനും പ്രധാന കലകളെ സാധാരണക്കാര്‍ക്കിടിയില്‍ സജീവമാക്കുവാനും കൂടിയാണ് ഇതു പോലെ പ്രബന്ധ കൂത്തുമെല്ലാം അവതരിപ്പിക്കുവാന്‍ അവസരമൊരുക്കുന്നത്. സാധാരണക്കാര്‍ക്കായിട്ടാണ് ഇത് അവതരിപ്പിക്കുന്നത് എങ്കിലും പലപ്പോഴും അത് കാണുവാനോ ആസ്വദിക്കുവാനോ ആരും തയ്യാറാവുന്നില്ല.കൂത്ത് കാണുകയാണെങ്കില്‍ എളുപ്പത്തില്‍ മലയാളം, സംസ്‌കൃതവും രണ്ട് ഭാഷകള്‍ പഠിക്കുവാന്‍ കൂടിയുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്. വളരെ ലളിതമായിട്ടാണ് സംസ്‌കൃതവും, മലയാളവും അവിടെ രംഗത്ത് അവതരിപ്പിക്കുന്നത്. ഒരു വാക്ക് കൊണ്ട് ഒരു ദിവസം മുഴൂവന്‍ കഥ പറഞ്ഞ് കാണികളെ ആസ്വദിപ്പിക്കാന്‍ വരെ കഴിവുള്ള കലാകാരന്‍മാര്‍ നിരവധിയാണ് ഈ രംഗത്തുള്ളത്ത്. ഉപകഥകള്‍ കൂട്ടിയും, മനോധര്‍മ്മം അനുസരിച്ച് സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കി സമകാലിക ജീവിതത്തെ വിമര്‍ശന വിധേയമാക്കി കാഴ്ചക്കാരെ കൈയിലെടുക്കുവാന്‍ ചാക്യാര്‍ക്ക് വലിയ കഴിവായിരിക്കും. തലയില്‍ ചുവന്ന തുണിക്കെട്ടി അരിപൊടി, മഞ്ഞള്‍ പൊടി, കരി തുടങ്ങിയ ചമയങ്ങളും, ഒരു കാതില്‍ കുണ്ഡലവും, മറ്റൊരു കാതില്‍ വെറ്റിലയും തിരുക്കിയാണ് കുത്തിനായി വേദിയിലെത്തുക. മൂന്ന് പേരടങ്ങുന്ന സംധം കത്തിച്ച് വെച്ച നിലവിളിക്കിന് മുന്‍പിലാണ് അവതരണം നടത്തുക. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ കൂട്ടിയാട്ട കേന്ദ്രവും, ചാലക്കുടി മേലൂര്‍ പാരമ്പര്യ കലാസ്വാദന സമിയുടേയും സംയുക്താഭിമുഖ്യത്തിലാണ് മൂന്നാം തീയതി ചൊവ്വാഴ്ച മുതല്‍ പത്ത് ദിവസം ആഖ്യാനം എന്ന പേരില്‍ പ്രബന്ധ കൂത്ത് അവതരിപ്പിക്കുന്നത്. ഈ രംഗത്ത് അറിയപ്പെടുന്ന പത്ത് പ്രമുഖരാണ് ഓരോ ദിവസവും കൂത്ത് അവതരിപ്പിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരക്ക് മേലൂര്‍ കാലടി ശിവ ശക്തി ഭജന മണ്ഡപത്തിലാണ് കൂത്തിന് തിരി തെളിയുന്നത്. ഡോ. കെ. ജി പൗലോസ് പരിപാടി ഔപചാരികകമായി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മാര്‍ഗി സജീവ് നരായണ ചാകാര്‍ കൂത്ത് അവതരിപ്പിക്കും. 4ന് കലാമണ്ഡലം സംഗീതും, 5ന് അമ്മന്നൂര്‍ രജനീഷ്, 6ന് കലാമണ്ഡലം കനക കുമാറും, 7 തീയതി മാര്‍ഗി മധു, 9 തീയതി അമ്മന്നൂര്‍ പരമേശ്വരന്‍, 10ന് കലാമണ്ഡലം ജിഷ്ണു പ്രതാപ്, 11ന് പൊതിയത് നാരായണ ചാക്യാര്‍ പത്താം ദിവസമായ 12ന് പൈങ്കുളം നാരായണ ചാക്യാരുമാണ് കൂത്ത് അവതരിപ്പിക്കുന്നത്. കൂത്തെന്ന പാരമ്പര്യ കലാ തനിമയെ പ്രോത്സാഹിപ്പിക്കുവാനായ നടത്തുന്ന ഈ പരിശ്രമത്തെ എല്ലാ കലാസ്വാദകരും നെഞ്ചോട് ചേര്‍ത്ത് പ്രബന്ധകൂത്ത് വലിയ വിജയമാക്കണമെന്നാണ് നേതൃത്വം നല്‍കുന്ന കൂടിയാട്ട കേന്ദ്രം ഡയറ്കടര്‍ ഏറ്റുമാനൂര്‍ പി. കണ്ണന്‍, കലാസ്വാദന സമിതി സെക്രട്ടറി പടുതോള്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി എന്നിവരുടെ ആഗ്രഹം. ചാലക്കുടിയിലും പരിസരങ്ങളിലുള്ളവര്‍ക്ക് അന്യം നിന്ന് പോയി കൊണ്ടിരിക്കുന്ന ഈ കല പത്ത് ദിവസം കണ്ട് ആസ്വദിക്കുവാനുള്ള ഭാഗ്യമാണ്  കൈവന്നിരിക്കുന്നത്.

Comments are closed.