1470-490

കൊടകര പഞ്ചായത്ത് ജനകീയാസൂത്രണം

കൊടകര പഞ്ചായത്ത് ജനകീയാസൂത്രണം 2019-20 വാർഷിക പദ്ധതിയുടെ ഭാഗമായി മനക്കുളങ്ങരയിൽ നിർമ്മിക്കുന്ന ഇൻഡോർ സ്‌റ്റേഡിയത്തിൻ്റെ നിർമ്മാണോദ്ഘാടനവും കേരളോത്സവത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. എം.എൽ.എ.ബി.ഡി.ദേവസി ഉദ്ഘാടനം ചെയ്തു.കൊടകര പഞ്ചായത്ത് പ്രസിഡണ്ട് പി.ആർ.പ്രസാദൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.ജെ.ഡിക്സൺ മുഖ്യാതിഥി ആയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്പിളി സോമൻ, പഞ്ചായത്ത് അംഗങ്ങളായ ഇ.എൽ.പാപ്പച്ചൻ ,ഉഷ സത്യൻ, അസിസ്റ്റൻ്റ് എഞ്ചിനീയർ സുബിൻ ശേഖർ എന്നിവർ പ്രസംഗിച്ചു.

Comments are closed.