1470-490

കനകമലയിൽ തീർത്ഥാടകരുടെ തിരക്കേറുന്നു

 കനകമല മാർത്തോമ കുരിശുമുടി തീർത്ഥാടനം ഒരാഴ്ച പിന്നിടുമ്പോൾ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും നിരവധി തീർത്ഥാടകർ എത്തിച്ചേരുന്നു. തീർത്ഥാടനത്തിനായി എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് കുരിശുമുടി യിൽ വിശുദ്ധ കുർബാനയുംമറ്റു തിരുക്കർമ്മങ്ങൾ ഉം ഒരുക്കിയിട്ടുണ്ട് വെള്ളി ശനി ഞായർ ദിവസങ്ങളിൽ കുരിശുമുടി യിൽ രാവിലെ ഏഴുമണിക്ക് ആരംഭിക്കുന്ന തിരുകർമ്മങ്ങൾ രാത്രി ഒമ്പതുമണിയോടെ കൂടിയാണ് അവസാനിക്കുന്നത് മറ്റു ദിവസങ്ങളിൽ വൈകീട്ട് 7 മണിക്ക് വിശുദ്ധ കുർബാന തോമാ ശ്ലീഹായുടെ നൊവേനയുംമറ്റു തിരുക്കര്മങ്ങളും ഉണ്ടായിരിക്കും.   അടിവാരം പള്ളിയിൽ രാവിലെ 6.15നും വൈകിട്ട് 7മണിക്കും വിശുദ്ധ കുർബാനയും കുമ്പസാരത്തിനുള്ള ഉള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ് കുരിശുമുടി കയറി ഇറങ്ങി വരുന്ന എല്ലാ ഭക്തജനങ്ങൾക്കും  നേർച്ച കഞ്ഞി ഉണ്ടായിരിക്കും എന്ന് തീർഥാടനകേന്ദ്രം റെക്ടർ ഫാദർ ജോയ് തറക്കൽ അറിയിച്ചു

Comments are closed.