
കുറ്റ്യാടി : വനം വകുപ്പ് 37 ലക്ഷം രൂപ ചെലവഴിച്ച് പണി പൂർത്തീകരിച്ച മരുതോങ്കര ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള റോഡിന്റെ ഉൽഘാടനം ഇ.കെ.വിജയൻ എം.എൽ.എ.നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം.സതി അദ്ധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് , ഡി.എഫ്.ഒ.എം.രാജീവൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി .പി. ബാബുരാജ് , ത്രേസ്യാമ്മ മാത്യു,രാജൻ പാറക്കൽ, ടി.കെ.നാണു, കെ.കെ.മോഹൻദാസ് ,കോരങ്കോട്ട് ജമാൽ, റെയിഞ്ചർ കെ. നീതു എന്നിവർ സംസാരിച്ചു.
Comments are closed.