1470-490

ആനമല റോഡില്‍ അപകടം സംഭവിച്ചു

ആനമല റോഡില്‍ കൂടപ്പുഴയില്‍ വെച്ച് എതിരെ വന്ന ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡില്‍ നിന്നിരുന്ന ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഡ്രൈവര്‍ക്കും,യാത്രക്കാര്‍ക്കും പരിക്കേറ്റു.സാരമായി പരിക്കേറ്റ ഡ്രൈവര്‍ കൊന്നക്കുഴി മേലേശുപറമ്പില്‍ ശശി(53)യെ പ്രാഥമീക ശുശ്രൂഷകള്‍ക്ക് ശേഷം തൃശൂര്‍ ഇ.എസ്.ഐ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്കേറ്റ യാത്രക്കാരായ കൊന്നക്കുഴി നെല്ലിപ്പറമ്പത്ത് ലക്ഷ്മണന്‍ (89)മകന്‍ സതീശന്‍ എന്നിവരെ ചാലക്കുടി സെന്‍റ് ജെയിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.റോഡിന് വീതികൂട്ടിയപ്പോള്‍ ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാതെ റോഡില്‍ തന്നെ നില്‍ക്കുന്നതാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം.റോഡ് റീടാറിംഗ് കഴിഞ്ഞ് ഇരുഭാഗങ്ങളിലും കോണ്‍ക്രീറ്റ് ഇട്ടാണ് റോഡിന് വീതി കൂട്ടിയിരിക്കുന്നത്.ആനമല മുതലുള്ള ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ചില്ലെങ്കില്‍ അപടങ്ങള്‍ തുടര്‍ക്കഥയാകും,ചാലക്കുടി പോലീസ് സ്റ്റേഷനിലെ ഏ.എസ്.ഐ.മ രായ ഡേവീസ് ചുങ്കത്ത്,ജെയ്സണ്‍ എന്നിവര്‍ അപട സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Comments are closed.