എ ഐ കെ എം സി സി 25 ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ചു

കലാപ ഭൂമിയിൽ സാന്ത്വനവുമായെത്തിയ
ആൾ ഇന്ത്യ കെ എം സി സി നേതാക്കൾ വെള്ളിയാഴ്ച രാത്രി അഡ്വ;ഹാരിസ് ബീരാൻ സാഹിബിൻ്റെ ഓഫീസിൽ ചേർന്ന യോഗത്തിലാണ് ധനസഹായം പ്രഖ്യാപിച്ചത്.
യോഗത്തിൽ മുസ്ലിം ലീഗ് യൂത്ത് ലീഗ് എം എസ് എഫ് നേതാക്കൾ സംബന്ധിച്ചു.
അക്രമത്തിനിരയായ വരുടെ പുനരധിവാസത്തിനും ഭക്ഷണം വസ്ത്രം വീട്ടുപകരണങ്ങൾ മരുന്നുകൾ തുടങ്ങിയവയ്ക്കാണ് സഹായതുക ചിലവഴിക്കുക
എം കെ നൗഷാദ് ശംസുദ്ദീൻ അബൂബക്കർ തുടങ്ങിയ ദേശീയ നേതാക്കൾ
കലാപ ഭൂമിയിൽ ക്യാമ്പ് ചെയ്തു ആശ്വാസ പ്രവർത്തനത്തിന് നേരിട്ട് നേതൃത്വം നൽകും.
നേതാക്കളൊടൊപ്പം ബെങ്കളൂരു ചെന്നൈ ഡൽഹി കെഎംസിസിയുടെ വളണ്ടിയർമാർ ഇപ്പോൾ ഡൽഹിയിൽ ഉണ്ട്.
മുസ്ലിം ലീഗിൻ്റെയും പോഷക സംഘടനകളുടെയും വളണ്ടിയർമാരെ നാല് സ്കോഡുകളായ് തിരിച്ചു കലാപ പ്രദേശങ്ങളിലെ ഇരകളെ നേരിൽ കണ്ട് കണക്കെടുത്തതിന്ന് ശേഷം എത്രയും പെട്ടെന്ന് അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കും എന്ന് നേതാക്കൾ അറിയിച്ചു
Comments are closed.