1470-490

സഹജീവി സ്നേഹത്തിന്റെ മാതൃകയൊരുക്കി വിദ്യാത്ഥികൾ…..


കോട്ടക്കൽ: കിളികൾക്ക് ദാഹജലമൊരുക്കുകയാണ് കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ ഹരിത വിദ്യാർത്ഥികൾ.വേനൽ കടുത്തതോടെ പക്ഷികൾ വെള്ളം കണ്ടെത്താൻ ബുദ്ധിമുട്ടുന്നത് ശ്രദ്ധയിൽപ്പെട്ട വിദ്യാർത്ഥികൾ മരച്ചില്ലകളിലും മറ്റു സ്ഥങ്ങളിലുമായി വെള്ളം ഒരുക്കുകയായിരുന്നു.കഴിഞ്ഞ കുറേ വർഷങ്ങളായി വിദ്യാർത്ഥികൾ ഈ പ്രവർത്തനം തുടരുന്നു. അവരവരുടെ വീടുകളിൽ വിവിധ സ്ഥങ്ങളിലും മൺപാത്രങ്ങളിലായി വെള്ളമൊരുക്കാറുണ്ട്. ആഴ്ചയിലൊരിക്കൽ വെളളം മാറ്റാനും വിദ്യാർത്ഥികൾ സ്വയം ചുമതയേൽക്കുന്നു. അധ്യാപകരായ എം സമീർ, എൻ കെ ഫൈസൽ, വിദ്യാർത്ഥികളായ എൻ ഷാമിയ, കെ ഷെഹ്മത്ത്, പി ഫർഹത്ത്, എ സുൽത്താന റഹ്മത്ത്, എ.എൻ ഷിഫാ യാസ്മിൻ, എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373