1470-490

പുറമണ്ണൂർ ആശാരിക്കടവിൽ തടയണ നിർമിച്ചു.

:പുറമണ്ണൂർ തൂതപ്പുഴയിലെ ആശാരിക്കടവിലെ തടയണ നിർമ്മാണത്തിന് മണൽചാക്ക് ചുമന്ന് കൊണ്ട് പോകുന്ന പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി.അമീർ

വളാഞ്ചേരി:ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂർ തൂതപ്പുഴയിലെ ആശാരിക്കടവിൽ താൽകാലിക തടയണ നിർമിച്ചു .പുറമണ്ണൂർ എംപ്ലോയീസ് പെൻഷനേഴ്സ് അസോസിയേഷന്റെയും കൊച്ചിൻ എഞ്ചിനീയറിംങ് കോളേജ് എൻഎസ് എസ് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് തടയണ നിർമിച്ചത് .പരിപാടി ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ റജുല നൗഷാദ് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഫസീല കുന്നത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ്കമ്മറ്റി ചെയർമാൻ വി.ടി അമീർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എസ് അനിൽകുമാർ, കവി ടി.എം പുറമണ്ണൂർ, ടി.മുഹയുദ്ധിൻ എന്നിവർ സംസാരിച്ചു. സലീം നവാസ് സ്വാഗതവും യാസിർ നന്ദിയും പറഞ്ഞു. പ്രദേഷത്തെ ജലസേചന പദ്ധതികളായ ഗണപതിക്കാവ് ഇറിഗേഷൻ ആശാരിക്കടവ് ഇറിഗേഷൻ അഴുവപ്രകയം ഇറിഗേഷൻ എന്നിവയ്ക്ക്    തടയണ ഉപയോഗപ്രദമാകും.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952