1470-490

കൊടകര പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ റോസ്ഗാര്‍ ദിനം ആചരിച്ചു.

കൊടകര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ.ഡിക്‌സണ്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സെക്രട്ടറി ജി. സബിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ വിലാസിനി ശശി, ഇ. എല്‍.പാപ്പച്ചന്‍,
ജോയ് നെല്ലിശ്ശേരി,ബ്ലോക്ക് പഞ്ചായത്തംഗം വി.വി.ജസ്റ്റിന്‍, പഞ്ചായത്തംഗങ്ങളായ അല്‍ഫോന്‍സ തോമസ്, ഷീബ ഹരി, വി. കെ.സുബ്രഹ്മണ്യന്‍, മിനി ദാസന്‍, ബ്ലോക്ക് കോഡിനേറ്റര്‍ അജയ ഘോഷ് ,പദ്ധതി എഞ്ചിനീയര്‍ വി. എം. ജലജ എന്നിവര്‍ പ്രസംഗിച്ചു.
2018-19- വര്‍ഷത്തില്‍ 100 ദിവസം തൊഴിലെടുത്ത തൊഴിലെടുത്ത തൊഴിലാളികളെ ആദരിച്ചു.
മുതിര്‍ന്ന രണ്ട് തൊഴിലാളികളെ പൊന്നാടയണിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,572,523Deaths: 468,554