1470-490

ഇന്ത്യയുടെ മതേതര മനസ്സ് ഡൽഹിയിലെ ഇരകൾക്കൊപ്പം നിൽക്കണം; അവർക്ക് നീതി ലഭ്യമാക്കണം: കേരള മുസ്ലിം ജമാഅത്ത്

കോടാലി : മുസ്ലീംകള്‍ക്ക് നേരെ നടന്ന കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും അവര്‍ക്ക് നീതി ലഭ്യമാക്കുവാനും ആവശ്യമായ ഇപപെടലുകളാണ് ഭരണക്കൂടത്തില്‍ നിന്നും നീതി ന്യായ സംവിധാനങ്ങളില്‍ നിന്നും ഉണ്ടാകേണ്ടതെന്ന് കേരള മുസ്ലിം ജമാഅത്ത് മറ്റത്തൂർ സർക്കിൾ പ്രസിഡൻറ് സിദ്ദീഖ് മുസ്‌ലിയാർ പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് മറ്റത്തൂർ സർക്കിൾ കമ്മിറ്റി സംഘടിപ്പിച്ച  പ്രതിഷേധറാലി അഭിസംബോധന ചെയ്തുകൊണ്ട് കോടാലി ആൽത്തറ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്പര വിശ്വാസത്തിലൂടെ ഡല്‍ഹി ജനത നഷ്ടപ്പെട്ടതെല്ലാം തിരിച്ച് പിടിക്കേണ്ടതുണ്ട്. അതിന് പൊതു സമൂഹത്തിന്‍റെ പിന്തുണ ആവശ്യമാണ്. കലാപത്തിന് നേതൃത്വം നല്‍കിയവരും ആഹ്വാനം ചെയ്തവരും ഇന്നുംസ്വതന്ത്രരാണ് അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാനും മാതൃകാപരമായി ശിക്ഷിക്കാനും ഭരണകൂടം ആര്‍ജ്ജവം കാണിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമാണ് ഇന്ത്യന്‍ മതേതരത്വത്തിന് ഏറ്റ മുറിവ് അല്പമെങ്കിലും ഉണങ്ങുകയുള്ളൂ. ജനാധിപത്യ വിശ്വാസികള്‍ മുഴുവന്‍ അതിന് വേണ്ടി ശബ്ദിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. SYS മറ്റത്തൂർ സർക്കിൾ പ്രസിഡണ്ട് അഷ്റഫ് സഅദി അധ്യക്ഷത വഹിച്ചു കേരള മുസ്ലിം ജമാഅത്ത് മറ്റത്തൂർ സർക്കിൾ ജനറൽ സെക്രട്ടറി മുജീബ് കോടാലി ,. SYS തൃശ്ശൂർ സോൺ ഫൈനാൻസ് സെക്രട്ടറി സദ്റുദ്ദീൻ കോടാലി ,അലിഹസൻ ഹാജി,  റഷീദ് പാന്തോടി എന്നിവർ സംബന്ധിച്ചു

Comments are closed.

x

COVID-19

India
Confirmed: 29,510,410Deaths: 374,305