1470-490

ആരോഗ്യജാഗ്രത 2020 ബോധവൽക്കരണ പരിപാടികൾക്ക് മലപ്പുറം ജില്ലയിൽ തുടക്കമായി

വളാഞ്ചേരി: പകർച്ച വ്യാധികൾ തടയുന്നതിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പ്രതിദിനം പ്രതിരോധം പരിപാടിയുടെ ഭാഗമായുള്ള ആരോഗ്യ ജാഗ്രത 2020 ന്റെ ജില്ലാതല ഉദ്ഘാടനം വളാഞ്ചേരി കാവുംപുറത്ത് വെച്ച് ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷ വകുപ്പ് മന്ത്രി ഡോക്ടർ കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച ബോധവൽക്കരണ റാലി ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.കെ.മുഹമ്മദ് ഇസ്മയിൽ ഫ്ലാഗ് ഓഫ് ചെയ്തു.തുടർന്ന് മന്ത്രിയുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തി. വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ സി.കെ. റുഫീന, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഫാത്തിമക്കുട്ടി, ജില്ലാ മെഡിക്കൽ ഓഫീസിലെ പ്രോഗ്രാം ഓഫീസർമാർ, വളാഞ്ചേരി, കുറ്റിപ്പുറം മെഡിക്കൽ ഓഫീസർമാർ, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ എന്നിവർ പങ്കെടുത്തു. പരിസര ശുചിത്വം ഉറപ്പുവരുത്തൽ, ശാസ്ത്രീയ മാലിന്യ സംസ്ക്കരണം, കൊതുകുകൾ പെറ്റ് പെരുകുന്ന സാഹചര്യം ഒഴിവാക്കൽ, പൊതുജനാരോഗ്യം പാലിക്കാത്തവർക്കെതിരെ ഉചിതമായ നിയമ നടപടികൾ സ്വീകരിക്കൽ തുടങ്ങിയ പരിപാടികളാണ് ആരോഗ്യ ജാഗ്രതയുടെ ഭാഗമായി നടപ്പിലാക്കുന്നത്.

Comments are closed.

x

COVID-19

India
Confirmed: 34,189,774Deaths: 454,712