1470-490

കേരളത്തിൽ ആദ്യമായി കുട്ടികളുടെ ബോഡിബിൽഡിംങ്ങ് മത്സരം

താനൂർ : ഫിറ്റ്‌ ഇന്ത്യാ പ്രോഗ്രാമിന്റെ  ഭാഗമായി നെഹ്‌റു യുവകേന്ദ്രയും മലപ്പുറം ബോഡി ബിൽഡിങ് അസോസിയേഷനും വി ആർ നായനാർ ഗ്രന്ഥാലയത്തിന്റെയും ഫിറ്റ്നസ്-കോർട്ട് വൈലത്തൂരിന്റെയും  സഹകരണത്തോടെ 7 വയസ്സ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കായി കേരളത്തിൽ ആദ്യമായി ഫിറ്റ്നസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. 
 കേരള നിയമസഭാ സ്പീക്കർ പി ശ്രീ രാമകൃഷ്ണൻ, വീഡിയോ കോൺഫറൻസിലൂടെ മത്സരം ഉദ്ഘാടനം ചെയ്തു. നെഹ്റു യുവ കേന്ദ്ര ജില്ലാ കോഡിനേറ്റർ ഡി  ഉണ്ണികൃഷ്ണൻ വിശിഷ്ടാതിഥിയായിരുന്നു. അബ്ദുൾല്ലാഹി മഖ്‌സൂദ്  ചെയർമാൻ ജില്ലാ ബോഡി ബിൽഡിങ് അസോസിയേഷൻ  അധ്യക്ഷത വഹിച്ചു. ഇന്ത്യൻ നാഷണൽ ജഡ്ജ് എം വി പ്രമോദ് മത്സരങ്ങൾ നിയന്ത്രിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി സി അബ്ദുൾമുനീർ നേതൃത്വം നൽകി. ആൺകുട്ടികളുടെ വിഭാഗത്തിൽ മുഹമ്മദ് സെയ്ഫ് പെൺകുട്ടികളുടെ വിഭാഗത്തിൽ ഫാത്തിമ റിഫാ കെ പി എന്നിവർ വിജയികളായി. 
 പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി കെ മുനീർ താനാളൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എസ് സഹദേവൻ ഗ്രാമ പഞ്ചായത്ത് മെമ്പരായ സി കെ ഹൈദ്രോസ്  പി കെ ജാബിർ അലി എന്നിവർ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു സെയ്ദ് ഗുരുക്കൾ സ്വാഗതവും അനിൽ വാരിയത്ത് നന്ദിയും പറഞ്ഞു

Comments are closed.

x

COVID-19

India
Confirmed: 33,448,163Deaths: 444,838