1470-490

ആനന്ദപുരത്ത് വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം.

ആനന്ദപുരത്ത് വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം. ആനന്ദപുരം കൊടിയൻകുന്നിൽ കാളൻ ജോൺസന്റെ വീടിൻ്റെ പുറക് വശത്തെ വാതിൽ തകർത്താണ് മോഷണം നടത്തിയത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 850 രൂപ മാത്രമാണ്  നഷ്ടപ്പെട്ടിട്ടുള്ളത്. ജോൺസന്റെ ഭാര്യ രാവിലെ പത്തരയോടെയാണ് വീട്ടിൽ നിന്ന് പുറത്ത് പോയത്. ഇവർ ഉച്ചയ്ക്ക് രണ്ടരയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിഞ്ഞത്. പുതുക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം വർധിച്ചുവരികയാണെന്ന് നാട്ടുകാർ പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651