1470-490

കേരഗ്രാമം

കൊടകര കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ കേരഗ്രാമം പദ്ധതി ഉദ്ഘാടനവും കർഷക ദിനാഘോഷവും സംഘടിപ്പിച്ചു. ബി.ഡി.ദേവസി എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രസാദൻ അധ്യക്ഷനായിരുന്നു. കൊടകര ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ എ.കെ. സരസ്വതി പദ്ധതി വിശദീകരണം നടത്തി.കൊടകര ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ജയിംസ് കളളിയത്തുപറമ്പിൽ, കൊടകര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സുധ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അമ്പിളി സോമൻ, വി.വി.ജസ്റ്റിൻ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജോയ് നെല്ലിശ്ശേരി, വിലാസിനി ശശി, ഇ.എൽ.പാപ്പച്ചൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.എ.തോമസ്, വി.കെ. സുബ്രഹ്മണ്യൻ, കൃഷി ഓഫീസർ ഡോ: എസ്. സ്വപ്ന, കൃഷി അസിസ്റ്റന്റ് സി.വി.ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,572,523Deaths: 468,554