1470-490

സഹൃദയയില്‍ സൗജന്യ എന്‍ട്രന്‍സ് പരിശീലനം

  കൊടകര: അഖിലേന്ത്യ-കേരള എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളെ ഒരുക്കുന്നതിന്റെ ഭാഗമായി സൗജന്യ എന്‍ട്രന്‍സ് പരിശീലനം നല്കുന്നു.കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ എട്ട് വരെ രാവിലെ ഒന്‍പത് മണി മുതല്‍ നാല് വരെയാണ് പരിശീലനം.പ്ലസ്ടു സയന്‍സ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കും എന്‍ട്രന്‍സ് പരീക്ഷ എഴുതുന്നവര്‍ക്കും പങ്കെടുക്കാം.ഫിസിക്‌സ്,കെമിസ്ട്രി,മാത്‌സ് വിഷയങ്ങളില്‍ വിദഗ്ധരായ അധ്യാപകര്‍ പരിശീലനം നല്കും.മോഡല്‍ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനവും ഉണ്ടാകും.വിവിധ എന്‍ജിനീയറിംഗ് കോഴ്‌സുകളെപ്പറ്റിയും പഠന ജോലി സാധ്യതകളെപ്പറ്റിയും സൗജന്യ കൗണ്‍സലിംഗും നല്കും.പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് വെബ്‌സൈറ്റ് www.sahrdaya.ac.in,ഫോണ്‍.9061115664.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653