1470-490

ഫെൻസിങ്ങും ട്രഞ്ചും സ്ഥാപിക്കണം; രമേശ് ചെന്നിത്തല

ചൊക്കന നായാട്ടുകുണ്ട് പ്രദേശത്ത് ആനയെ കണ്ട് പേടിച്ച് ചികിത്സയിലിരിക്കെ മരിച്ച മുഹമ്മദലിയുടെ ഭാര്യ റാബിയയുടെ വീട് സന്ദർശിക്കാനെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

കോടാലി: വന്യമൃഗശല്യം തടയുന്നതിന് ഫെൻസിങ്ങ് സ്ഥാപിക്കണമെന്നും ബ്രിട്ടീഷ്‌കാരുടെ കാലത്തുണ്ടായിരുന്നു ട്രഞ്ച് പുനസ്ഥാപിക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൊക്കനയിൽ പറഞ്ഞു. ആനയെ കണ്ട് പേടിച്ച് ചികിത്സയിലിരിക്കെ മരിച്ച മുഹമ്മദലിയുടെ ഭാര്യ റാബിയയുടെ വീട് സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. കാട്ടാനയെകണ്ട് പേടിച്ച് മരിച്ച കുടുംബത്തിന് സാമ്പത്തിക സഹായം ഉൾപടെയുള്ള നടപടികൾ ഉണ്ടാകണം. വനംവകുപ്പ് മന്ത്രിയോട് ഇക്കാര്യങ്ങൾ സൂചിപ്പിക്കും നിയമസഭയിൽ ഇക്കാര്യം പ്രത്യേകം ഉന്നയിക്കും. ഹാരിസൺ മലയാളം കമ്പനി ചെയ്യേണ്ടതായ കാര്യങ്ങൾ ചെയ്യിപ്പിക്കാൻ സർക്കാർ നടപടിയെടുക്കണം. പ്രദേശത്ത് കൃഷി വ്യാപകമായി നശിക്കുന്നുണ്ടെന്നും അവർക്ക് ആവശ്യമായ സഹായങ്ങളും ഗവൺമെന്റ് നൽകണം. വന്യമൃഗങ്ങൾക്ക് വെള്ളത്തിനു സൗകര്യം കാടിനകത്ത് ഒരുക്കണം. രാത്രികാലങ്ങളിൽ കാട്ടാനകൾ ഇറങ്ങി ആളുകളെ ഭയപ്പെടുത്തുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നത് ഗൗരവകരമായി എടുക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഹാരിസൺ മലയാളം കമ്പനി മാനേജ്‌മെന്റ് തൊഴിലാളികൾക്കായി ചെയ്ത് കൊടുക്കേണ്ടതായ കാര്യങ്ങൾ ഒന്നും തന്നെ ചെയ്തുകൊടുക്കുന്നില്ല. മുൻകാലങ്ങളിൽ കമ്പനി ചെയ്തുകൊണ്ടിരുന്ന വൈദ്യുതി, കുടിവെള്ളം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയുടെ കാര്യങ്ങളിലൊന്നും കമ്പനി മാനേജ്‌മെന്റ് ശ്രദ്ധിക്കുന്നില്ല.
തോട്ടം പ്രദേശത്ത് കാടുപിടിച്ചുകിടക്കുന്നതിനാലാണ് ആനകൾ ഈ പ്രദേശത്തേക്കെത്തുന്നത്. അടിക്കാടുകൾ വെട്ടിത്തെളിച്ചിടണമെന്ന് തൊഴിലാളികൾക്ക് ആവശ്യപ്പെടാൻ പറ്റാത്ത സാഹചര്യമാണുള്ളത്. പരാതിപ്പെടുകയോ മറ്റോ ഉണ്ടായാൽ തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയാണെന്നും പ്രദേശവാസികൾ പ്രതിപക്ഷനേതാവിനോട് പരാതിപ്പെട്ടു. കാട്ടാനകൾ കൃഷി നശിപ്പിച്ച കർഷകർ നിവേദനം നൽകി. ഡിസിസി വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ, ഡിസിസി സെക്രട്ടറിമാരായ ടി.എം. ചന്ദ്രൻ, എ. പ്രസാദ്, പഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മാരായ കെ.എം. ബാബുരാജ്, എബി ജോർജ്ജ്, മണ്ഡലം പ്രസിഡന്റ് കെ.ആർ. ഔസേപ്പ്, പഞ്ചായത്ത് അംഗങ്ങളായ ഷീല വിപിനചന്ദ്രൻ, ജോയ് കാവുങ്ങൽ, ക്ലാര ജോണി, ഷീബ വർഗീസ്, സുരേന്ദ്രൻ ഞാറ്റുവെട്ടി, എ.കെ. പുഷ്പാകരൻ, സൗമ്യ ഷിജു, മോളി തോമസ്, തുടങ്ങിയവർ ഒപ്പമുണ്ടായി

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884