1470-490

എസ്.പി.സി, തൃശൂർ റൂറൽ പാസിംഗ് ഔട്ട് പരേഡ് വർണാഭമായി

കൊടകര: എസ്. പി.സി .തൃശൂർ റൂറലിൻ്റെ കീഴിലുള്ള    വിദ്യാലയങ്ങളിൽ പരിശീലനം പൂർത്തിയാക്കിയ  സീനിയർ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡിന്  കൊടകര ഗവ. നാഷണൽ ബോയ്സ് ഹൈസ്കൂൾ മൈതാനത്ത് എം.എൽ.എ ബി.ഡി ദേവസ്സി അഭിവാദ്യം സ്വീകരിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പി.ആർ. പ്രസാദൻ ,.തൃശൂർ ജില്ല പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ  കെ.ജെ. ഡിക്സൺ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഇ.എൽ പാപ്പച്ചൻ, .ജില്ലാ നോഡൽ ഓഫീസർ ,ഡി. വൈ. എസ്. പി  സി ബ്രാഞ്ച് ഷാജ് ജോസ്, ചാലക്കുടി ഡി.വൈ എസ്. പി സി.ആർ സന്തോഷ് ,ഇൻസ്പെക്ടർ ഓഫ് കൊടകര വി.റോയ്, എ .ഡി . എൻ. ഒ, കെ.വിനോദ് കുമാർ, പ്രോജക്ട് അസി., ടി.ആർ മനോഹരൻ ,ബോയ്സ് സ്കൂൾ ഹെഡ്മിസ്ട്രസ് പി.പി. മേരി, ഗേൾസ് ഹെഡ്മിസ്ട്രസ് കെ. എൻ. കോമളവല്ലി  എന്നിവർ സംബന്ധിച്ചു.ജി.എൻ ബി.എച്ച് എസ്. കൊടകര, ജി.എച്ച്. എസ്.എസ്. കൊടകര, ജി.വി എച്ച്. എസ്. എസ് നന്ദിക്കര ,ജി. എച്ച് എസ്. എസ്. ചെമ്പുച്ചിറ, എൽ. എഫ്. സി. എച്ച്. എസ്. എസ് കൊരട്ടി, എം. എ. എം.എച്ച്.എസ് .എസ് . കൊരട്ടി,  എം. .ആർ . എസ്.നായരങ്ങാടി, എസ്. എൻ. വി. എച്ച്. എസ് ആളൂർ, വിമൽ ജ്യോതി മുപ്ലിയം എന്നീ 9 വിദ്യാലയങ്ങളിൽ നിന്നായി പതിനേഴ് പ്ലറ്റ്യൂണുകളും  ഒരു ബാൻ്റ് പ്ലറ്റ്യൂണും പരേഡിൽ പങ്കെടുത്തു .പരേഡ് കമാൻഡർ ഇന്ദ്രനീൽ ഷാജി, സെക്കൻ്റ് ഇൻ കമാൻഡർ  ഷിൻസി ടി.എസ് എന്നീ കേഡറ്റുകൾ പരേഡ് നയിച്ചു. വിദ്യാലയങ്ങളിലെ പരിശീലകരനായ ഡ്രിൽ ഇൻസ്ട്രക്ടർമാർ, സി.പി.ഒ ,എ .സി.പി.ഒ മാർ , പ്രധാനാധ്യാപകർ, പി.ടി.എ പ്രതിനിധികൾ, രക്ഷാകർത്താക്കൾ തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 39,257,080Deaths: 489,428