1470-490

ജോളി കൈ ഞരമ്പ് മുറിച്ചു

കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ജോളിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് പുലർച്ചെ 4.50 നാണ് സംഭവം. രക്തം വാർന്ന നിലയിൽ കണ്ട ജോളിയെ ജയിൽ അധികൃതർ ആദ്യം കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ പരിശോധനക്കായ് കോഴിക്കോട് മെഡിൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ചില്ല് ഉപയോഗിച്ചാണ് ജോളി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിവരം. ഇത് ജോളിയുടെ കൈവശമെത്തിയത് എങ്ങനെയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373