1470-490

ബ്ലോക്ക് തല പഠനോത്സവം

കൊടകര:   ഇരിഞ്ഞാലക്കുട ബ്ലോക്ക് തല പഠനോത്സവം പന്തല്ലൂര്‍ ജനത യു.പി.സ്‌കൂളില്‍ നടത്തി. പഠനോത്സവം ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി.കുമാരന്‍ ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര ഗ്രാമപഞ്ചായാത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ റീന ഫ്രാന്‍സിന് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ കെ.കെ.രാജന്‍, ഷൈല ദാസന്‍, പ്രധാനാധ്യാപിക എന്‍.എസ്.അനില, സ്‌കൂള്‍ ലീഡര്‍ എ.എന്‍.ദേവ നന്ദ എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

Comments are closed.

x

COVID-19

India
Confirmed: 33,504,534Deaths: 445,385