1470-490

സുഭക്ഷ പദ്ധതി പ്രാവർത്തികമാക്കുന്നു

കുന്നംകുളം നഗരസഭയുടെ കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനമായ  ചുരുങ്ങിയ ചിലവില്‍ ഭക്ഷണം എന്ന ആശയം സുഭിക്ഷ എന്ന പദ്ധതിയിലൂടെ പ്രാവര്‍ത്തികമാക്കുകയാണെന്ന് സംഘാടകര്‍ കുന്നംകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു കുന്നംകുളത്ത് ഇനി ആരും വിശന്നിരിക്കാന്‍ പാടില്ലെന്നുള്ള ഉദ്ദേശ്യത്തോടെയാണ് നഗരസഭയും  ഭക്ഷ്യ പൊതുവിതരണ വകുപ്പും  സംയുക്തമായി ചുരുങ്ങിയ ചിലവില്‍ ഭക്ഷണം എന്ന പദ്ധതി കുന്നംകുളത്ത് പ്രാവര്‍ത്തികമാക്കുന്നത്. 

സുഭിക്ഷ എന്ന പേരിലുള്ള  വിശപ്പുരഹിത കുന്നംകുളം എന്ന പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍  നിര്‍വഹിക്കും. മന്ത്രി എ സി മൊയ്തീന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ആലത്തൂര്‍ എംപി രമ്യ ഹരിദാസ് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. 

ഉച്ചയ്ക്ക് 12 മുതല്‍  രണ്ടര വരെയുള്ള സമയത്ത് 500 പേര്‍ക്ക് ഊണ് നല്‍കാനാണ് പദ്ധതി. ചോറ്, സാമ്പാര്‍, ഉപ്പേരി, കൂട്ടുകറി, പപ്പടം എന്നിവയാണ് 20 രൂപയുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ഭക്ഷണം കഴിക്കാന്‍ പൈസയില്ലാതെ വരുന്ന രോഗികളോ  അശരണരോ ആയവര്‍ക്ക് ഇതേ ഭക്ഷണം സൗജന്യമായി നല്‍കും.. സ്‌പെഷ്യല്‍ ഉള്ള വിഭവങ്ങള്‍ക്ക് അതിനുള്ള വിലയും കൂടി നല്‍കേണ്ടിവരും. നഗരസഭാ കവാടത്തോടു ചേര്‍ന്നാണ് കാന്റീന്‍ പ്രവര്‍ത്തിക്കുക. വനിതാഘടകപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുടുംബശ്രീ യൂണിറ്റ് മുഖാന്തരം ഭക്ഷണശാല നടത്തുന്നത്. ഇതിനുള്ള പരിശീലനവും കുടുബശ്രീ അംഗങ്ങള്‍ക്ക്  നല്‍കിക്കഴിഞ്ഞു.കാന്റീന്‍ നടത്തിപ്പിനായി നഗരസഭ 14 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. കാന്റീനില്‍ ഒരേ സമയം 100  പേര്‍ക്കിരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യവുമുണ്ട്. കൂടാതെ ബുഫേ സംവിധാനത്തില്‍ കാന്റീന് പുറത്തെ മരത്തണലിലും ഇരുന്ന് ഭക്ഷണം കഴിക്കാം.20 രൂപയുടെ ഭക്ഷണത്തിന് സിവില്‍ സപ്ലെസ് അഞ്ചുരൂപ് സബ്‌സിഡി നല്‍കും. ഭക്ഷ്യവസ്തുക്കള്‍ അവര്‍ തന്നെ നേരിട്ടെത്തിക്കും. സിവില്‍ സപ്ലസ് വകുപ്പിന്റ സുഭിക്ഷ പദ്ധതിപ്രകാരം സംസ്ഥാന സര്‍ക്കാര്‍ ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ള 1 കോടി രൂപയില്‍ നിന്നാണ് ആദ്യഘട്ടമായി കുന്നംകുളത്തെ തിരഞ്ഞടുത്തത്.. ഉച്ചയൂണിന് പുറമേ പ്രഭാതഭക്ഷണവും  വൈകീട്ട് ചായ ഉള്‍പ്പെടെയുള്ള പലഹാരങ്ങളും നല്‍കുന്നതിനും ഉദ്ദേശിക്കുന്നുണ്ട്. രാവിലെ 7 30 മുതല്‍ വൈകീട്ട് ആറ് മണി വരെ ആയിരിക്കും പ്രവര്‍ത്തന സമയം. പ്രത്യേക പരിശീലനം സിദ്ധിച്ച  കുടുംബശ്രീയിലെ തിരഞ്ഞെടുക്കപ്പെട്ട 10 പേരാണ്  ആദ്യഘട്ടത്തില്‍  കാന്റീനില്‍ ജീവനക്കാരായി ഉള്ളത്. നിര്‍ധനരായവര്‍ക്ക്   ഭക്ഷണം സ്‌പോണ്‍സര്‍ഷിപ്പ് ആയി നല്‍കുന്നതിനുള്ള പദ്ധതിയും നഗരസഭയുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ നഗരസഭയിലെ ജീവനക്കാര്‍ ചേര്‍ന്ന് ഒരു ദിവസം അഞ്ച് പേര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.. വിശപ്പുരഹിത കുന്നംകുളം എന്ന ആശയം നടപ്പിലാക്കുന്നതിനായി വിവിധ സന്നദ്ധ സംഘടനകളും വ്യക്തികളും സ്‌പോണ്‍സര്‍ഷിപ്പില്‍ നല്‍കുന്നതിനെ തയ്യാറായിട്ടുണ്ട് എന്നും ഇവര്‍ അറിയിച്ചു  . പരിപാടികള്‍ വിശദീകരിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, വൈസ് ചെയര്‍മാന്‍ പി എം സുരേഷ്, കലാമണ്ഡലം നിര്‍വാഹക സമിതി അംഗം ടി കെ വാസു’ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ ആനന്ദന്‍, സുമ ഗംഗാധരന്‍ , താലൂക്ക് സപ്ലൈ ഓഫീസ് ജോസി ജോസഫ് , കെ ടി ഷാജന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു .

ഉച്ചയ്ക്ക് 12 മുതല്‍  രണ്ടര വരെയുള്ള സമയത്ത് 500 പേര്‍ക്ക് ഊണ് നല്‍കാനാണ് പദ്ധതി. ചോറ്, സാമ്പാര്‍, ഉപ്പേരി, കൂട്ടുകറി, പപ്പടം എന്നിവയാണ് 20 രൂപയുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884