1470-490

ശുചിത്വ മാലിന്യ പരിപാലനം ;റസിഡൻ്റ്സ് അസോസിയേഷനുകൾക്ക് പരിപാലനം .

ശുചിത്വവും മാലിന്യപരിപാലനവുമായി ബന്ധപ്പെട്ട് റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾക്കു കിലയിൽ സംഘടിപ്പിച്ച പരിശീലനം കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ ഉദ്ഘാടനം ചെയ്യുന്നു

ശുചിത്വവും മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് റസിഡൻ്റ്സസ് അസോസിയേഷൻ ഭാരവാഹികൾക്കു   കിലയിൽ മൂന്നുദിവസത്തെ പരിശീലനം തുടങ്ങി. അധികാരവികേന്ദ്രീയ പ്രക്രിയയിൽ അനിവാര്യമായ സാമൂഹിക സംഘടനാ സംവിധാനമെന്ന നിലയിൽ റസിഡൻ്റ്സ് അസോസിയേഷനുകളെ തദ്ദേശഭരണകൂടമായി കൂടുതൽ അടുപ്പിക്കുകയെന്നതും പരിശീലനത്തിൻ്റെ ലക്ഷ്യമാണ്. ജനപങ്കാളിത്തത്തിനുള്ള വേദികളായും ഭരണത്തിലിടപെട്ട് സുതാര്യവും പങ്കാളിത്തവും ഉറപ്പാക്കുവാൻ റസിഡൻ്റ്സ് അസോസിയേഷനുകൾക്ക് കഴിയും. അംഗങ്ങളുടെ അറിവ്, അനുഭവം, സാങ്കേതിക ജ്ഞാനം, വൈദഗ്ദ്ധ്യം, സമയം, സന്നദ്ധത തുടങ്ങിയവ നാടിൻ്റെ സുസ്ഥിര വികസനത്തിനായി ഉപയോഗിക്കാൻ കഴിയുന്ന ബഹുജന വിദ്യാഭ്യാസ പദ്ധതിക്കാണ് കില തുടക്കം കുറിച്ചിരിക്കുന്നത്.

 കില ഡയറക്ടർ ഡോ. ജോയ്‌ ഇളമൺ ഉദ്ഘാടനം ചെയ്തു. കോഴ്സ് കോർഡിനേറ്റർ അഡ്വ . ടി . എസ് , സെയ്ഫുദ്ദീൻ പരിശീലനപരിപാടികൾ വിശദീകരിച്ചു . റസിഡൻ്റ്സ് അസോസിയേഷനുകളുടെ ചുമതലകൾ , ഉത്തരവാദിത്വങ്ങൾ , പ്രാദേശിക ഭരണകൂടവും പങ്കാളിത്ത ജനാധിപത്യവും, റസിഡന്റ്സ് അസോസിയേഷനുകളും ഹരിതകേരള മിഷനും , മാലിന്യ പരിപാലന നിയമവ്യവസ്ഥയും ഖരമാലിന്യ പരിപാലനവും ,ദ്രവമാലിന്യപരിപാലനം ,ജൈവമാലിന്യപരിപാലനം , സേവനാവകാശം , നൂതന പ്രവർത്തനങ്ങൾക്കുള്ള സാദ്ധ്യതകൾ തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരിശീലനം , എം . രേണുകുമാർ , ആർ . ബാലഗംഗാധരൻ , പി . എം ദേവരാജൻ , സജീവ് ലാൽ , ടി . കെ.സുജിത്, പ്രൊഫ.ആർ രഘുനന്ദൻ ,കെ.എം. മനോജ് തുടങ്ങിയവർ പരിശീലനത്തിനു നേതൃത്വം നൽകി , പടനപര്യടവും ഫീൽഡ് സന്ദർശനവും പരിശീലനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിൽനിന്നുള്ള വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെ ഭാരവാഹികളാണ് ആദ്യബാച്ച് പരിശീലനത്തിൽ പങ്കെടുക്കുന്നത് . മാർച്ച് 31 നകം പത്തു ബാച്ചുകളിലായി പരിശീലനം പുർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത് .ശുചിത്വവും മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് റസിഡൻ്റ്സസ് അസോസിയേഷൻ ഭാരവാഹികൾക്കു   കിലയിൽ മൂന്നുദിവസത്തെ പരിശീലനം തുടങ്ങി. അധികാരവികേന്ദ്രീയ പ്രക്രിയയിൽ അനിവാര്യമായ സാമൂഹിക സംഘടനാ സംവിധാനമെന്ന നിലയിൽ റസിഡൻ്റ്സ് അസോസിയേഷനുകളെ തദ്ദേശഭരണകൂടമായി കൂടുതൽ അടുപ്പിക്കുകയെന്നതും പരിശീലനത്തിൻ്റെ ലക്ഷ്യമാണ്. ജനപങ്കാളിത്തത്തിനുള്ള വേദികളായും ഭരണത്തിലിടപെട്ട് സുതാര്യവും പങ്കാളിത്തവും ഉറപ്പാക്കുവാൻ റസിഡൻ്റ്സ് അസോസിയേഷനുകൾക്ക് കഴിയും. അംഗങ്ങളുടെ അറിവ്, അനുഭവം, സാങ്കേതിക ജ്ഞാനം, വൈദഗ്ദ്ധ്യം, സമയം, സന്നദ്ധത തുടങ്ങിയവ നാടിൻ്റെ സുസ്ഥിര വികസനത്തിനായി ഉപയോഗിക്കാൻ കഴിയുന്ന ബഹുജന വിദ്യാഭ്യാസ പദ്ധതിക്കാണ് കില തുടക്കം കുറിച്ചിരിക്കുന്നത്. 

Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761