1470-490

ഡെപ്യൂട്ടി മേയർ : സി.പി.എമ്മിൽ ആശയകുഴപ്പം എം.എൽ.റോസി ആകാനിടയില്ല.

 തൃശൂർ: ഡെപ്യൂട്ടി മേയർ സ്ഥാനത്തെ ചൊല്ലി ഇടതു മുന്നണി ഭരണന നേതൃത്വത്തിൽ ആശയക്കുഴപ്പം. മേയറുടെ തിരനെടുപ്പിന് ശേഷം പ്രതീക്ഷിച്ചിരുന്ന റാഫി ജോസിന്റെ രാജിയും അനിശ്ചിതമായി നീളുന്നു . സി.പി.എം നേരത്തെ നിശ്ചയിച്ചപോലെ എം . എൽ . റോസി ഡെപ്യൂട്ടി മേയറാകാൻ ഇടയില്ലെന്ന് സൂചന . ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനായും റോസിയെ രാജി വയ്പ്പിച്ച്  ഡെപ്യൂട്ടി മേയറാക്കാനുള്ള തീരുമാനത്തിനെതിരെ ഇടതുമുന്നണിക്ക കത്തും  സി.പി.എമ്മിലും ഉയർന്ന പ്രതിക്ഷേധമാണ് അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുള്ളത് . സി പി എമ്മിലെ ചില മുതിർന്ന നേതാക്കളും റോസിയെ  ഡെപ്യൂട്ടി മേയറാക്കുന്നതിന് പരസ്യമായ വിയോജിപ്പിലാണ് .   ഡെപ്യൂട്ടി മേയർ സ്ഥാനത്തിന് എൽ . ഡി . എഫിലെ ഘടകകക്ഷിയായ ജനതാദളും(എസ്) അവകാശവാദം ഉന്നയിച്ചിട്ടുണ്ട്

.സി.പി.എമ്മുമായുള്ള ധാരണ അനുസരിച്ച് , വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ലഭിക്കാതെ മേയർ സ്ഥാനം ഒഴിഞ്ഞുകൊടുക്കില്ലെന്ന സി.പി.ഐ നിലപാട് സി.പി.എമിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു . റോസിയെ ഡെപ്യൂട്ടി മേയറാക്കി ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഒഴിഞ്ഞു കൊടുക്കാമെന്ന  സി.പി.എം ജില്ലാ നേതാക്കളുടെ വാഗ്ദാനം തുടർന്നായിരുന്നു ഒരു മാസം വൈകി സി.പി.ഐ മേയർ അജിത വിജയന്റെ രാജിയുണ്ടായത് .

 ഇതനുസരിച്ച് ഫെബ്രുവരി 24ന് ബജറ്റ് അവതരിപ്പിക്കാൻ റാഫിക്ക് അവസരം നൽകിയ ശേഷം രാജിവെക്കാനായിരുന്നു തീരുമാനം . എന്നാൽ ബജറ്റും രാജിയും ഉണ്ടായില്ല . തീരുമാനമാകാത്തതിനാൽ രാജിയും നീളുകയാണ് .റോസിക്കെതിരെ ഉയർന്ന അഭിപ്രായ രൂപീകരണത്തിന്റെ വെളിച്ചത്തിൽ സി.പി.ഐക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ വിയർക്കുകയാണ് സി.പി.എം നേതൃത്വം. 

ടാക്സ് ആൻ്റ് അപ്പീൽ കമ്മിറ്റി ചെയർമാൻ പി . സുകുമാരനെ രാജി വെപ്പിച്ച് സി.പി.ഐക്ക് സ്ഥാനം നൽകുന്നതിന് കടുത്ത സമ്മർദ്ദം സി . പി . എം നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല . തനിക്ക് ഡെപ്യൂട്ടി മേയർ സ്ഥാനം നൽകിയാൽ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഒഴിയാമെന്നാണ് സുകുമാരന്റെ നിലപാട് . അല്ലാതെ രാജിയില്ലെന്ന ഉറച്ച നിലപാടിലുമാണ് . പുറത്താക്കാനാണെങ്കിൽ കമ്മിറ്റിയിൽ ഭൂരിപക്ഷവുമില്ല . 

വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തിലായിരുന്നു സിപി .ഐയുടെ അവകാശവാദം . റോസിയെ രാജിവെപ്പിച്ച ഡെപ്യൂട്ടി മേയർ സ്ഥാനം നൽകി സി.പി.ഐക് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി നൽകുന്നതിനെ ജനതാദൾ (എസ്) അനുകൂലിക്കുന്നില്ല . പകരം ജനതാദൾ പ്രതിനിധി ഷീബ ബാബുവിന്  ഡെപ്യൂട്ടി മേയർ സ്ഥാനം നൽകി വികസനസമിതി ചെയർമാൻ സ്ഥാനം തന്നെ സി.പി.ഐക്ക് നൽകണമെന്ന ആവശ്യം ജനതാദൾ ( എസ് )ജില്ലാ നേതാക്കൾ സി . പി . എം ജില്ലാ നേതൃത്വത്തിനു മുന്നിൽ വെച്ചിട്ടുണ്ട് . എന്നാൽ സി.പി.എമ്മിന് ഇക്കാര്യത്തിൽ ഒട്ടും യോജിപ്പുമില്ല. 

പാർട്ടി ആവശ്യപ്പെട്ടാൽ ഉടൻ രാജിവക്കാൻ തയ്യാറായി ,ഭരണ നേതൃത്വത്തിനോട് അസംതൃപ്തിയുള്ള പൊതുമരാമത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ എ.പി.ശ്രീനിവാസൻ തയ്യാറുണ്ടെങ്കിലും ശ്രീനിവാസന്റെ രാജി ആവശ്യപ്പെടാൻ ശ്രീനിവാസന്റെ ഉയർന്ന പ്രതിച്ഛായ മൂലം പാർട്ടി നേതൃത്വം ധൈര്യപ്പെടുന്നുമില്ല , ശ്രീനിവാസനാകട്ടെ വർഗ്ഗീസ് കണ്ടംകുളത്തിയുമായുള്ള പോരിൽ കൗൺസിൽ ബഹിഷ്കരണ സമരത്തിലുമാണ് . 

മാറിയ സാഹചര്യങ്ങളിൽ കൂടുതൽ ശക്തനായ മുൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി തന്നെ  ഡെപ്യൂട്ടി മേയർ സ്ഥാനം ഏറ്റെടുക്കണമെന്ന അഭിപ്രായവും പാർട്ടിയിൽ ചിലർക്കുണ്ട്. സി.പി.ഐ യോടുള്ള വാഗ്ദാനം പാലിക്കാൻ കഴിയാത്ത പ്രതിസന്ധിയിലാണിപ്പോൾ സി . പി . എം . അതുമൂലം റാഫി ജോസിൻ്റെ  ഡെപ്യൂട്ടി മേയർ സ്ഥാനത്തിന്റെ ആയുസ് നിണ്ട് പോയേക്കും പുതിയ

പ്രതിപക്ഷ നേതാവായി മുൻ മേയർ രാജൻ പല്ലന്റെ രംഗപ്രവേഷവും ഭരണ നേതൃത്വത്തിന് പുതിയ വെല്ലുവിളിയാണ് . സ്വന്തം ശക്തിയേക്കാൾ കോൺഗ്രസ് ബി.ജെ.പി കൗൺസിൽ നേതൃത്വവുമായുള്ള ഒത്തുകളിയായിരുന്നു എൽ.ഡി.എഫ് ഭരണനേത്യത്വത്തിന്റെ യഥാർഥ ശക്തി . ആ കാര്യം തിരിച്ചറിഞ്ഞത് നേതാവിനേയും ഉപനേതാവിനേയും ഡി.സി.സി നേതൃത്വം ഇടപെട്ട് പുറത്താക്കിയതോടെ കോർപ്പറേഷൻ കൗൺസിലിലെ രാഷ്ട്രീയ അന്തരീക്ഷവും മാറുകയാണ് . ഭരണത്തെ സഹായിക്കുന്ന ഒരു വിധ ഒത്തുകളിക്കുമില്ലെന്നും നഷ്ടപ്പെട്ട ജനാധിപത്യം പുനസ്ഥാപിക്കുമെന്നും മുൻകൂർ അനുമതി അഴിമതിവാഴ്ച്ചയും ചട്ടവിരുദ്ധവും നിയമവിരുദ്ധവുമായുള്ള നടപടികളും അവസാനിപ്പിക്കുമെന്നുമുള്ള പ്രഖ്യാപനവുമായാണ് രാജൻ പല്ലനും രംഗത്തെത്തുന്നത് അത് യാഥാർഥ്യമായാൽ ഭൂരിപക്ഷമില്ലാത്ത ഇടതുപക്ഷ നേത്വത്തിന് വലിയ വെല്ലുവിളിയാകും .

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884