1470-490

എൻസിപി യോഗത്തിൽ വാക്കേറ്റം’ നേതാക്കൾ ഇറങ്ങിപ്പോയി

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി തൃശൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ വാക്കേറ്റവും തർക്കവും. ഒരു വിഭാഗം നേതാക്കൾ യോഗത്തിൽ നിന്ന് ഇറങ്ങി പോയി. കഴിഞ്ഞ ദിവസം തൃശൂർ മോത്തി മഹല്ലിൽ വെച്ച് ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിനിടെ സംസ്ഥാന പ്രസിഡണ്ട് ടി.പി. പീതാംബരൻ മാസ്റ്റർ സംസാരിക്കുന്നതിനിടെയാണ് തർക്കവും വാക്കേറ്റവും തുടർന്ന് ഒരു വിഭാഗം പ്രവർത്തകരുടെ ഇറങ്ങി പോക്കും നടന്നത്. ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണ സമിതിയിലേക്കുള്ള പാർട്ടി പ്രതിനിധിയെ ചൊല്ലിയാണ് തർക്കമുണ്ടായത്. ദേവസ്വം ഭരണസമിതിയിലേക്ക് പാർട്ടിയോട് ആലോചിക്കാതെ സംസ്ഥാന പ്രസിഡണ്ട് ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്നാരോപിച്ചാണ് ജില്ല കമ്മിറ്റിയോഗത്തിൽ തർക്കവും വാക്കേറ്റവും നടന്നത്. സാമ്പത്തിക തട്ടിപ്പ് ഇടപാടിൽ പ്രതി ചേർക്കപ്പെട്ട വ്യക്തിയെയാണ് സംസ്ഥാന പ്രസിഡണ്ട് പീതാംബരൻ മാസ്റ്റർ നിർദ്ദേശിച്ചിട്ടുള്ളതെന്നായിരുന്നു തർക്കത്തിലേക്ക് വഴി തുറന്നത്. എന്നാൽ നിർദ്ദേശിച്ച വ്യക്തിയുടെ പേര് പീതാംബരൻ മാസ്റ്റർ വ്യക്തമാക്കാൻ തയ്യാറാകാതിരുന്നതോടെ ഒരു വിഭാഗം പ്രവർത്തകർ തർക്കമുന്നയിച്ച് എഴുന്നേൽക്കുകയായിരുന്നു. ഇതോടെ പ്രസിഡണ്ടും ജില്ലാ നേതാക്കളും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. ഇതിനെ തുടർന്ന് ജില്ലാ സെകട്ടറിമാരായ കെ.വി. പ്രവീൺ, ടി.എ.മുഹമ്മദ്ദ് ഷാഫി, നിർവ്വാഹക സമിതി അംഗങ്ങളായ ഷംസുദ്ദീൻ, സി.എ. പോൾസൺ, ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡണ്ട് ഇ.പി.സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ ഒരു വിഭാഗം യോഗത്തിൽ നിന്ന് ഇറങ്ങി പോകുകയായിരുന്നു. ജില്ലാ പ്രസിഡണ്ട് ടി.കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ.രാജൻ മാസ്റ്റർ, സംസ്ഥാന സെക്രട്ടറിമാരായ ബാബു തോമസ്, പ്രൊഫസർ ജോബ് കാട്ടൂർ എന്നിവരും പങ്കെടുത്തിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573