1470-490

ഏഴാമത് സാമ്പത്തിക സർവ്വേ കൊടകരയിൽ ആരംഭിച്ചു.

ഇന്ത്യാ ഗവൺമെൻറിനെറെ ഏഴാമത് സാമ്പത്തിക സർവ്വേ കൊടകരയിൽ ആരംഭിച്ചു

ഇന്ത്യാ ഗവൺമെൻറിനെറെ ഏഴാമത് സാമ്പത്തിക സർവ്വേ കൊടകരയിൽ ആരംഭിച്ചു. ഓരോ ജില്ലയിലും ജില്ലാ കളക്ടർ അധ്യക്ഷനായ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ഏഴാം സാമ്പത്തിക സർവ്വേ എന്യൂമറേറ്റ് ചെയ്യുന്നതിന് ഇന്ത്യ ഗവൺമെൻറ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫോർമേഷൻ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കോമൺ സർവീസ് സെന്ററുകളെയാണ്  ചുമതലപ്പെടുത്തിയിട്ടുള്ളത്. സൂപ്പർവൈസർ രാജൻ തൈക്കാട്  സർവ്വേയെ കുറിച്ച് വിശദീകരണം നൽകി. ജില്ലാ മാനേജർ ബ്രിട്ടോ ജെയിംസ്, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഓഫീസർ സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എസ്.സുധ, സ്ഥിരം സമിതി അധ്യക്ഷൻ ജോയ് നെല്ലിശ്ശേരി, ഗ്രാമ പഞ്ചായത്തംഗങ്ങളായ മിനി ദാസൻ, അൽഫോൻസാ തോമസ് തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952