1470-490

മത്സ്യങ്ങള്‍ ചത്തുപൊന്തി

ബുധനാഴ്ച രാവിലെയാണ് മീനുകള്‍ ചത്തുപൊന്തിയത് നാട്ടുക്കാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ജലമെടുത്ത് പരിശോധിപ്പോള്‍് നിറവ്യത്യാസവും, ദുര്‍ഗന്ധവും അനുവപ്പെട്ടിരുന്നു. കുളത്തില്‍ വിഷം കലര്‍ത്തിയതോ, മലിനജലം തള്ളിയതോ ആണെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. 

പാവറട്ടി ചുക്കുബസാറില്‍ മത്സ്യങ്ങള്‍ ചത്തുപൊന്തിയ പൊന്നാംകുളത്തില്‍ പഞ്ചായത്ത് പ്രസിഡന്റും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധനക്കയച്ചു. ബുധനാഴ്ച രാവിലെയാണ് മീനുകള്‍ ചത്തുപൊന്തിയത് നാട്ടുക്കാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ജലമെടുത്ത് പരിശോധിപ്പോള്‍് നിറവ്യത്യാസവും, ദുര്‍ഗന്ധവും അനുവപ്പെട്ടിരുന്നു. കുളത്തില്‍ വിഷം കലര്‍ത്തിയതോ, മലിനജലം തള്ളിയതോ ആണെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മലിനജലം തള്ളിയതിന്റെ ലക്ഷണമൊന്നും പരിസരത്ത് കണ്ടെത്താനായിട്ടില്ല. ചൂട് വര്‍ദ്ധിക്കുന്നത് കൊണ്ടാണ് മീനുകള്‍ ചത്തുപൊന്തുന്നതെന്നും അഭിപ്രായമുണ്ട്. ചത്തു പൊന്തിയ മത്സ്യങ്ങള്‍ എടുത്തുമാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, മുന്നറിയിപ്പുണ്ടാകുന്നതുവരെ കുളം ഉപയോഗിക്കരുതെന്നും പഞ്ചായത്ത് പ്രസിഡന്റ് സി.പി വത്സല പറഞ്ഞു. കുളം വൃത്തിയാക്കി പൂര്‍വ്വസ്ഥിതിയിലാകുന്നത് വരെ കുളം ഉപയോഗിക്കാതിരിക്കാന്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സമീപപ്രദേശങ്ങളിലെ കിണര്‍ വെള്ളം മലിനമാകാനുള്ള സാധ്യതയുണ്ടെന്നും, നിര്‍ബന്ധമായും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.ജെ ജോബി പറഞ്ഞു. സമീപത്തെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യാനുള്ള നടപടികള്‍ ആശാപ്രവര്‍ത്തകര്‍ മുഖേന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269