1470-490

സ്വാശ്രയ കോളെജുകൾക്ക് ഷോക്ക്

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വൈദ്യുതി നിരക്കില്‍ ഇളവ് നല്‍കാനാകില്ലെന്ന് സുപ്രിംകോടതി. വാണിജ്യാടിസ്ഥാനത്തില്‍ തന്നെ നിരക്ക് ഈടാക്കണമെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കെഎസ്ഇബി നല്‍കിയ അപ്പീലിലാണ് സുപ്രിംകോടതിയുടെ നടപടി.

സര്‍ക്കാര്‍, എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ഈടാക്കുന്ന നിരക്കില്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ക്കും വൈദ്യുതി നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി. കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന കെഎസ്ഇബിയുടെ വാദം കോടതി അംഗീകരിച്ചു. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും അധികമാണ് സ്വാശ്രയ സ്ഥാപനങ്ങളുടെ വൈദ്യുതി ഉപഭോഗമെന്നും വൈദ്യുതി ബോര്‍ഡ് അറിയിച്ചിരുന്നു. ഇളവ് ലഭിക്കുന്നതിന് സ്വാശ്രയ സ്ഥാപനങ്ങള്‍ ഉയര്‍ത്തിയ വാദങ്ങള്‍ കോടതി തള്ളി.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952