1470-490

അവിനാശി അപകടം, 18 മലയാളികൾ / തൃശൂർ_ പാലക്കാട് സ്വദേശികൾ

അവിനാശി അപകടത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. മരിച്ചവരിൽ 18 പേരും മലയാളികളാണ്‌. 48 പേരാണ് ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പെട്ടവർ പാലക്കാട്, തൃശൂർ ഭാഗങ്ങളിൽ ഉള്ളവരാണ്. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് അപകടത്തിൽ പെട്ടത്. പാലക്കാട്, തൃശൂർ, എറണാകുളം സ്റ്റോപ്പുകളിലേക്ക് റിസർവ് ചെയ്ത യാത്രക്കാരായിരുന്നു ബസിൽ ഏറെയും.

ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. മരണമടഞ്ഞവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തമിഴ്‌നാട് സർക്കാരുമായും തിരുപ്പൂർ ജില്ലാ കളക്ടറുമായും സഹകരിച്ച് സാധ്യമായ എല്ലാ ആശ്വാസ നടപടികളും കൈക്കൊള്ളും. അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761