1470-490

ഭരണഘടനയെ അറിയാൻ സംസ്ഥാന തല ശിൽപ്പശാല 14 ന് എടപ്പാളിൽ

മലപ്പുറം: ടെല്‍ബ്രെയ്ന്‍ ബുക്ക്‌സും മെഡ്‌ലിങ് മീഡിയയും സംയുക്തമായി സംഘടിപ്പിക്കുന്ന ചോദിച്ചറിയാം ഭരണഘടന-സംസ്ഥാനതല സെമിനാര്‍ 14ന് വൈകിട്ട് മൂന്നിന് എടപ്പാളില്‍ നടക്കും. ഗോള്‍ഡന്‍ ടവര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാര്‍ ഉന്നതവിദ്യഭ്യാസ വകുപ്പുമന്ത്രി കെ.ടി. ജലില്‍ ഉദ്ഘാടനം ചെയ്യും. എം.എന്‍. കാരശേരി മുഖ്യപ്രഭാഷണം നടത്തും. വി.ഡി. സതീശന്‍ എംഎല്‍എ, കെഎന്‍എ ഖാദര്‍ എംഎല്‍എ, പന്ന്യന്‍ രവീന്ദ്രന്‍, അഡ്വ. ജയസൂര്യന്‍, എസ്.കെ. സജേഷ്, ജ്യോതി രാധിക വിജയകുമാര്‍, അഡ്വ. ഹരീഷ് വാസുദേവന്‍ എന്നിവര്‍ സെമിനാറില്‍ സംസാരിക്കും. ചടങ്ങില്‍ വിജയന്‍ കോതമ്പത്ത് രചിച്ച ചോദിച്ചറിയാം ഭരണഘടന എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി ജലീല്‍ നിര്‍വഹിക്കും. ചെയര്‍മാന്‍ ടെല്‍ ബ്രെയ്ന്‍ ഗ്രൂപ്പ് റഫീഖ് പെരുമുക്ക് സ്വാഗതവും മെഡ്‌ലിങ് മീഡിയ ഡയരക്റ്റര്‍ ഫിനാന്‍സ് സുധീഷ്.എം.വി നന്ദിയും പറയും. വാര്‍ത്താ സമ്മേളനത്തില്‍ ടെല്‍ബ്രെയ്ന്‍ ചെയര്‍മാന്‍ റഫീഖ് പെരുമുക്ക്, മെഡ്‌ലിങ് മീഡിയ ന്യൂസ് എഡിറ്റര്‍ ടി.പി. ഷൈജു, ടെല്‍ബ്രെയ്ന്‍ എഡിറ്റര്‍ കെ.മണികണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952