1470-490

ഷഹിൻ ബാഗിൽനടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യവകാശ പ്രവർത്തകർ

ദില്ലി: ഡൽഹിയിലെ ഷഹിൻ ബാഗിൽനടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യവകാശ പ്രവർത്തകർ, പൗരത്വ നിയമത്തിനെതിരായി ജനങ്ങളുടെ പ്രതിഷേധത്തെ വിലക്കുകളിലൂടെ അടിച്ചമർത്താനാണ് ഭരണകൂടത്തിന്റെ ശ്രമം.സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേർ നടത്തുന്ന പ്രതിഷേധ സംഗമത്തിലേക്ക് ആരുമെത്താതിരിക്കാൻ പോലീസ്കിലോമീറ്റർ ദൂരത്തുള്ള പ്രധാന നിരത്തുകൾ അടച്ചിരിക്കയാണ് സമരവേദിയിലേക്ക് ജനപങ്കാളിത്തം തടയുക എന്നതിലപ്പുറം ഈ ഭാഗളിലേക്കുള്ള വാഹന ഗതാഗതം തടസപ്പെടുത്തി ജനകീയ പ്രതിഷേധം സമരക്കാർക്കെതിരെ രൂപപ്പെടുത്തുക എന്ന തന്ത്രമാണിതിന് പിന്നിലെന്ന് ഷെഹിൻ ബാഗ് സന്ദർശിച്ച കേരളത്തിലെ മനുഷ്യാവകാശ പ്രവർത്തരായ അഡ്വ.സാദിഖ് നടുത്തൊടി, ഹൈകോടതി സീനിയർ അഭിഭാഷകനായഅഡ്വ പി കെ ഇബ്രാഹിം ഉൾപ്പെടുന്ന അഭിഭാഷക സംഘം പറഞു. ഷെഹിൻ ബാഗിലേക്ക്  ആറ് കിലോമീറ്ററിലതികം നടന്നു വേണം സമരപന്തലിൽ എത്താൻ കഴിയുക. പ്രധാന നിരത്തുകൾ തടസപ്പെടുത്തിയതുകൊണ്ട് സമരക്കാർക്കുള്ള ഭക്ഷണവും കുടിവെള്ളവും എത്തിക്കുവാൻ  തടസപ്പെടുത്തുന്നതോടൊപ്പം സഞ്ചാര സ്വാതന്ത്ര്യത്തെയും തടസപ്പെടുത്തിക്കൊണ്ട് സമരത്തെ ദുർബലപ്പെടുത്തുവാനുള്ള നീക്കമാണ് നടക്കുന്നത്. അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചതുകൊണ്ട് മാത്രമാണ് സമരത്തെ അടിച്ചൊതുക്കാൻ ശ്രമിക്കാത്തതെന്ന് അഭിഭാഷകർ അഭിപ്രായപ്പെട്ടു. ഷഹീൻ ബാഗിലെ സമരത്തെപ്പോലെ ഇത്തരത്തിലുള്ള ചെറുതും വലുതുമായ നിരവധി സമരങ്ങൾ ഡൽഹിയിൽ നടക്കുന്നുണ്ട് തലസ്ഥാന നഗരിയിൽ സമരക്കാർക്കെതിരെ ഭരണകൂടം നടത്തുന്നമനുഷ്യാവകാശ ലംഘനത്തിനെതിരെ കടുത്ത പ്രതിഷേധം രൂപപ്പെടേണ്ടതുണ്ടെന്ന് അഭിഭാഷകർ പറഞ്ഞു.എസ് ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി പി മൊയ്തീൻ കുഞ്ഞ് എറണാകുളം സംസ്ഥാന സമിതി അംഗം അഡ്വ: എ റഹിം ഉൾപ്പെടെയുള്ളവർഷെഹിൻ ബാഗ് സന്ദർശനം നടത്തി.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952