1470-490

ഓടിക്കൊണ്ടിരിക്കുന്ന ബസിലെ കണ്ടക്ടർ കുഴഞ്ഞു വീണു മരിച്ചു.

 ചേറൂർ മിനി കാപ്പിൽ സ്വദേശി തൊമ്മങ്കാടൻ അബ്ദുൽ കരീം (48) ആണ് മരിച്ചത്

വേങ്ങര:ഓടിക്കൊണ്ടിരുന്ന ബസിലെ കണ്ടക്ടർ കുഴഞ്ഞു വീണു മരിച്ചു. വേങ്ങര- കോട്ടക്കൽ റൂട്ടിലോടുന്ന ഗോൾഡൻ ബസിലെ കണ്ടക്ടർ ചേറൂർ മിനി കാപ്പിൽ സ്വദേശി തൊമ്മങ്കാടൻ അബ്ദുൽ കരീം (48) ആണ് മരിച്ചത്. കോട്ടക്കലിൽ നിന്ന് വേങ്ങരയിലേക്ക് വരികയായിരുന്ന ബസിൽ പറപ്പൂർ തറയിട്ടാൽ ഭാഗത്ത് വച്ചാണ് ഇദ്ദേഹം കുഴഞ്ഞ് വീണത്. ഉടനെ അതേബസിൽ വേങ്ങര അൽ സലാമ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്.ല തിങ്കളാഴ്ച കാലത്ത്10.15 മണിയോടെയാണ് സംഭവം

Comments are closed.

x

COVID-19

India
Confirmed: 34,624,360Deaths: 470,530