1470-490

ലഹരിക്കെതിരെ വലിയകുന്നിൽ ജ്വാല തെളിയിച്ചു

ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി.അമീർ ജ്വാല തിരി തെളിയിച്ച് ഉദ്ഘാsനം ചെയ്തു

വളാഞ്ചേരി:    വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ  ജ്വാല തെളിയിച്ചു.വലിയകുന്ന് അങ്ങാടിയിൽ വെച്ച് നടന്ന പരിപാടി  ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി.അമീർ ജ്വാല തിരി തെളിയിച്ച് ഉദ്ഘാsനം ചെയ്തു.പ്രിവന്റീവ് ആഫീസർ ലതീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ലഹരി നിർമാർജ്ജന സമിതി ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സോമൻ അദ്ധ്യക്ഷത വഹിച്ചു.അഞ്ഞൂറോളം പേർ പങ്കെടുത്ത ചടങ്ങിൽ ലഹരിക്കെതിരെ ജ്വാല തെളിയിച്ച് പ്രതിജ്ഞ ചെയ്തു.ചടങ്ങിൽ ലഹരി നിർമാർജന സമിതി ഇരിമ്പിളിയം പഞ്ചായത്ത് സെക്രട്ടറി സിറാജ് കൊടുമുടി , ഖജാൻജി ടി.പി.അബുബക്കർ മാസ്റ്റർ, വലിയകുന്ന് ഓട്ടോ തൊഴിലാളി യൂണിയൻ ഭാരവാഹികളായ ഒ.ഹംസ, എം മനോജ്, സാമൂഹ്യ പ്രവർത്തകരായ മൊയ്തീൻ കുട്ടി, നിസാമുദ്ദീൻ ഇരിമ്പിളിയം, യൂസുഫ് മങ്കേരി, ദാമോദരൻമങ്കേരി  എന്നിവർ സംസാരിച്ചു.


Comments are closed.

x

COVID-19

India
Confirmed: 34,624,360Deaths: 470,530