1470-490

കണ്ടു പഠിക്കണം കേരളത്തെ

ചൈനയിൽ കൊറോണ റിപ്പോർട്ട്‌ ചെയ്‌ത നാൾമുതൽ കണ്ണുചിമ്മാതെ കേരളം നടത്തിയ ഇടപെടലുകളാണ്‌ കേന്ദ്രം മാതൃകയാക്കുന്നത്‌.

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനത്തിൽ കേരളത്തെ മാതൃകയാക്കാൻ മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ  നിർദേശം. ചൈനയിൽ കൊറോണ റിപ്പോർട്ട്‌ ചെയ്‌ത നാൾമുതൽ കണ്ണുചിമ്മാതെ കേരളം നടത്തിയ ഇടപെടലുകളാണ്‌ കേന്ദ്രം മാതൃകയാക്കുന്നത്‌. കേരളത്തിലെ പ്രവർത്തനങ്ങളെ കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുധൻ അഭിനന്ദിച്ചു.

ചൊവ്വാഴ്‌ച സംസ്ഥാനത്ത്‌ വൈറസ്‌ ബാധ റിപ്പോർട്ട്‌ ചെയ്‌തിട്ടില്ലെന്ന്‌ മന്ത്രി കെ കെ ശൈലജ പറഞ്ഞു. വിവിധ ജില്ലകളിലായി 2421 പേർ നിരീക്ഷണത്തിലുണ്ട്‌. 2321  പേർ വീടുകളിലും 100 പേർ ആശുപത്രിയിലുമാണ്‌. 190 സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 118 എണ്ണം ആലപ്പുഴയിലാണ്‌ പരിശോധിച്ചത്‌.

വൈറസ്‌ ബാധ സ്ഥിരീകരിച്ച വിദ്യാർഥികളുമായി ബന്ധപ്പെട്ടവരുടെ ലിസ്റ്റ്‌ തയ്യാറാക്കി. തൃശൂർ–- 82, ആലപ്പുഴ–- 51, കാസർകോട്‌–- 29 പേരുടെ  ലിസ്റ്റാണ്‌ തയ്യാറാക്കിയത്‌. ഇതിൽ നേരിട്ട്‌ ബന്ധമുള്ളവർ 87 പേരുണ്ട്‌.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884