1470-490

എൻ.പി.ആറുമായി സഹകരിക്കില്ല: കെ.എസ്.ടി.യു

മലപ്പുറം: സെൻസസ് കണക്കെടുപ്പിനൊപ്പം ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപടികളുമായി ബന്ധപ്പെട്ട ജോലി കൂടി നിർദ്ദേശിക്കുകയാണെങ്കിൽ അതിനോട് സഹകരിക്കാനാവില്ലെന്ന് കെ.എസ്.ടി.യു ജില്ലാ കമ്മിറ്റി. സെൻസസ് ചോദ്യാവലിയിൽ വിവാദപരമായ ചോദ്യങ്ങളുണ്ടെങ്കിൽ പൊതു സമൂഹത്തിനു മുന്നിൽ അവ അവതരിപ്പിക്കാനാവില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.പ്രസിഡന്റ് മജീദ് കാടേങ്ങൽ അധ്യക്ഷത വഹിച്ചു. ഫെബ്രുവരി 9,10, 11 തിയ്യതികളിൽ കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ജില്ലയിൽ നിന്നും 1500 പേർ പങ്കെടുക്കും.സംസ്ഥാന പ്രസിഡന്റ് എ.കെ.സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. അബ്ദുല്ല വാവൂർ , എം.അഹമ്മദ്, കെ.എം അബ്ദുള്ള, പി.വി.ഹുസൈൻ, എൻ.പി.മുഹമ്മദാലി, കെ.ടി.അമാനുള്ള, കെ.എം.ഹനീഫ, സഫ്ദറലി വാളൻ, പി.മുഹമ്മദ് ഷമീം, ഇസ്മായീൽ പൂതനാരി, നിസാർ തങ്ങൾ, എം.വി.ഹസ്സൻ കോയ, എം.മുഹമ്മദ് സലിം , വി.ഷാജഹാൻ, ടി.വി.ജലീൽ, പി.ടി.സക്കീർ ഹുസൈൻ, എ.വി.ഇസ്ഹാഖ്, എം.സിദ്ദീഖ്, വി.എ.ഗഫൂർ തുടങ്ങിയവർ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651