1470-490

തമിഴ് താരം വിജയ് കസ്റ്റഡിയിൽ

ചെന്നൈ > തമിഴ് സിനിമാതാരം വിജയ്‌യെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്തു. മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ്ങിനിടെ കടലൂരിലെ സെറ്റില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. വിജയ്‌യെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിനായി ഓഫീസിലേക്ക് കൊണ്ടുപോയി. എജിഎസ് കമ്പനിയുടെ പണമിടപാടുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയിലെടുത്തത്. ബിഗില്‍ സിനിമയുടെ നിര്‍മാതാക്കളാണ് എജിഎസ് കമ്പനി.

മെര്‍സല്‍, സര്‍ക്കാര്‍ എന്നീ വിജയ് സിനിമകളില്‍ കേന്ദ്രസര്‍ക്കാരിനെയും അണ്ണാഡിഎംകെ സര്‍ക്കാരിനെയും വിമര്‍ശിക്കുന്ന ഭാഗങ്ങളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് വലിയ വിവാദങ്ങളുയര്‍ന്നിരുന്നു. നടന്‍ രജനീകാന്തിനെതിരായ 2002 മുതലുള്ള കേസുകള്‍ അവസാനിപ്പിക്കാന്‍ ആദായനികുതി വകുപ്പ് തീരുമാനിച്ചിരുന്നു.
Read more: https://www.deshabhimani.com/cinema/actor-vijay-police-custody/851624

Comments are closed.