1470-490

തദ്ദേശ സ്ഥാപനങ്ങളുടെ ബിൽ കുടിശിക 10 ദിവസത്തിനുള്ളില്‍ നല്‍കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം:അഞ്ചു ലക്ഷത്തിൽ താഴെയുള്ള ബില്ലുകൾ മാറിക്കൊടുക്കാൻ നേരത്തെ തന്നെ ഉത്തരവിട്ടിരുന്നു. ബാക്കിയുള്ളവ ഇന്നു മുതൽ കൊടുത്തു തീർക്കുമെന്നും മന്ത്രി പറഞ്ഞു.തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ബില്ലുകൾ മുഴുവൻ പത്ത് ദിവസത്തിനുള്ളിൽ കൊടുത്ത് തീർക്കുമെന്ന് ധനമന്ത്രി .നിലവില്‍ പദ്ധതി നിർവ്വഹണത്തിൽ സ്തംഭനമില്ലെന്നും തോമസ് ഐസക് നിയമസഭയെ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ ഞെക്കി കൊല്ലുകയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

അഞ്ചു ലക്ഷത്തിൽ താഴെയുള്ള ബില്ലുകൾ മാറിക്കൊടുക്കാൻ നേരത്തെ തന്നെ ഉത്തരവിട്ടിരുന്നു. ബാക്കിയുള്ളവ ഇന്നു മുതൽ കൊടുത്തു തുടങ്ങുമെന്നും ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകി. ട്രഷറി നിയന്ത്രണം മൂലം തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം സ്തംഭനത്തിലാണെന്ന് കാട്ടി കെ.സി ജോസഫാണ് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചത്. ധനമന്ത്രി വസ്തുത മറച്ചുവെക്കുകയാണെന്നും 1021 കോടി രൂപയുടെ ബിൽ ഇപ്പോഴും കുടിശ്ശികയാണെന്നും കെ.സി ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്ക് ഔട്ട് നടത്തി.

Comments are closed.

x

COVID-19

India
Confirmed: 33,448,163Deaths: 444,838