1470-490

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പട്ട് വളാഞ്ചേരിയിൽ നഗരസഭ കൗൺസിലർ മാർ സത്യാഗ്രഹസമരം നടത്തി.

രാവിലെ പത്ത് മണിക്ക് കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി.എച്ച് അബൂയൂസഫ് ഗുരുക്കൾ സമരം ഉദ്ഘാടനം ചെയ്തു. 

വളാഞ്ചേരി:പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വളാഞ്ചേരി നഗരസഭ ചെയർപേഴ്സന്റ നേതൃത്ത്വത്തിൽ മുഴുവൻ കൗൺസിലർമാരും   കാലത്ത് 10 മണി മുതൽ വൈകിട്ട് 6 മണി വരെ വളാഞ്ചേരി ടൗണിൽ സത്യാഗ്രഹസമരം നടത്തി. രാവിലെ പത്ത് മണിക്ക് കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി.എച്ച് അബൂയൂസഫ് ഗുരുക്കൾ സമരം ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ സി.കെ. റുഫീനഅദ്ധ്യക്ഷതവഹിച്ചു. വൈകുന്നേരം 6 മണിക്ക്   നടന്ന  സമാപന ചടങ്ങ് സി.പി.ഐ.എം ഏരിയാാ സെക്രട്ടറിി കെ.പി.ശങ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.നഗരസഭ കൗൗൺസിലർ ടി.പി.അബ്ദുൽ ഗഫൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി. ഇഫ്തിക്കാറുദ്ധീൻ  മുഖ്യ പ്രഭാഷണംനടത്തി.സമരത്തിന്അഭിവാദ്യമർപ്പിച്ച് കൊണ്ട് തിരൂരങ്ങിടി നഗരസഭാ ചെയർപേഴ്സൺ റഹീദ ,കോട്ടക്കൽ നഗരസഭാ ചെയർമാൻ കെ.കെ. നാസർ ,എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവ് മാസ്റ്റർ ,മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മധുസൂദനൻ ,രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളായ മുജീബ് കൊളക്കാട് ,അഷ്റഫ് അമ്പലത്തിങ്ങൽ ,പറശ്ശേരി അസൈനാർ ,കെ.എം.അബ്ദുൽ ഗഫൂർ, ടി.പി .മൊയ്തീൻകുട്ടി ,ടി.എം. പത്മകുമാർ ,മുഹമ്മദാലി ,നീറ്റുകാട്ടിൽ മുഹമ്മദാലി ,വിനു പുല്ലാനൂർ, ബാവ ,ഫൈസൽ തങ്ങൾ ,വി.ടി.മുസ്തഫ ,കെ .ടി.സിദ്ധീഖ്‌ ,പൈങ്കൽ ഹംസ ,കെ .ടി. മൊയ്തു മാസ്റ്റർ ,സൈനുദ്ധീൻ ,അബു തിരൂരങ്ങാടി ,സി.എം.റിയാസ് ,വത്സൻ ബാബു ,ജയ പ്രകാശ് ,ഡോ :മുഹമ്മദ് റിയാസ്, അഷ്റഫലി രാങ്ങാട്ടൂർ,ഹമീദ് പാണ്ടികശാല ,പ്രൊഫ.കെ.ടി.ഹംസ ,തൗഫീഖ് പാറമ്മൽ ,പൈങ്കൽ മുഹമ്മദാലി ,കെ.പി.കരീം,അഡ്വ.പി.പി.ഹമീദ് ,മുജീബ് വാലാസി, സലാം ആതവനാട് ,ഷരീഫ് പാലോളി ,പി.പി.ഷാഫി, ടി.കെ. ആബിദലി ,മുസ്തഫ മാസ്റ്റർ ,യു.യൂസഫ് ,സി ദാവൂദ് , റഊഫ് ,ജാഫർ നീറ്റുകാട്ടിൽ ,ഹബീബ് റഹ്മാൻ പറമ്പയിൽ, രാജൻ മാസ്റ്റർ ,ശ്രീകുമാർ മാസ്റ്റർ ,ഡോ.സുരേഷ് ബാബു ,ഡോ :മുഹമ്മദാലി ,പത്മനാഭൻ മാസ്റ്റർ ,അഷ്റഫലി കാളിയത്ത് ,എൻ .വേണുഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.ചെയർപേഴ്സൺ സി.കെ.റുഫീന, ടി.പി.അബ്ദുൽ ഗഫൂർ ,കെ.എം.ഉണ്ണികൃഷ്ണൻ ,സി.രാമകൃഷ്ണൻ ,കെ.വി.ഉണ്ണികൃഷ്ണൻ ,സി.അബ്ദുന്നാസർ ,മൈമൂന, കെ.ഫാത്തിമ കുട്ടി ,ഷഫീന.സി ,മൂർക്കത്ത് മുസ്തഫ ,ശിഹാബുദ്ധീൻ ,ഫസീല. കെ ,ഹാജറ ,മുജീബ് റഹ്മാൻ ,രഘുനാഥൻ ,ഇ പി.അച്ചുതൻ, ഇ.പി.യഹ്യയ ,പി.പി.ഹമീദ് ,നൗഫൽ പാലാറ, ഹരിദാസൻ ,സുബൈദ ,ജ്യോതി ,വസന്ത ,റഹ്മത്ത് ,സഫിയ കെ.പി. ,സുബൈദ. സി.എച്ച്. ,ആമിന ,നിഷാദത്ത് ,ഫാത്തിമ നസിയ ,സുഗന്ധി, തുടങ്ങിയ ജനപ്രതിനിധികൾ സത്യാഗ്രഹ സമരത്തിന് നേതൃത്ത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 34,656,822Deaths: 473,952