1470-490

അൻവരിയ്യഃ അറബിക് കോളേജ്; സിയാറത്ത് സന്ദേശ യാത്രക്ക് അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹിൽ സ്വീകരണം നൽകി.

അത്തിപ്പറ്റ: ഫെബ്രുവരി ആറാം തിയ്യതി മുതൽ പത്താം തിയ്യതി വരെ നടക്കുന്ന അൻവരിയ്യഃ അറബിക് കോളേജ് ഗോൾഡൻജൂബിലിയോടാനുബന്ധിച്ച് മലപ്പുറം ജില്ലാ ആലിയ കമ്മിറ്റി സംഘടിപ്പിച്ച സിയാറത്ത് സന്ദേശ യാത്രക്ക് അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹിൽ  സ്വീകരണം നൽകി.
ശൈഖുനാ കാപ്പ്. വി ഉമർ മുസ്ലിയാരുടെ മഖാം സിയാറത്തോടെ ആരംഭിച്ച സന്ദേശ യാത്ര കണ്യാല മൗല മഖാം, ഒടമല ശൈഖ് ഫരീദ് ഔലിയ,ഫരീദ് ഔലിയ മെമ്മോറിയൽ ക്യാമ്പസ് പുത്തനങ്ങാടി ശുഹദാ മഖാം, പൈതൽ ജാറം, പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാർ മഖാം, അത്തിപ്പറ്റ മുഹ്‌യുദ്ദീൻ കുട്ടി മുസ്‌ലിയാർ മഖാം, അസ്ഹരി തങ്ങൾ മഖാം, പൊന്നാനി തുടങ്ങി നിരവധി മഖാമുകൾ സന്ദർശിക്കുകയും അവിടെ ചേർന്ന നിരവധിയാളുകൾക്ക്  സമ്മേളന സന്ദേശ കൈമാറ്റം നടത്തുകയും ചെയ്തു. 
ഫത്ഹുൽ ഫത്താഹിൽ നടന്ന സ്വീകരണത്തിൽ പ്രിൻസിപ്പൽ അബ്ദുസ്സലാം ഹുദവിയും മറ്റു ഉസ്താദുമാർ കമ്മിറ്റി ഭാരവാഹികൾ വിദ്യാർത്ഥികൾ നാട്ടുകാർ എസ് വൈ എസ് ഭാരവാഹികളും പങ്കെടുത്തു.
പൊന്നാനി മഊന്നതുൽ ഇസ്‌ലാം സഭയിൽ ബീവി ഉമ്മയെ പരിചയപ്പെടുത്തിയത് അവർക്ക് ഈമാനികാവേഷം വർധിക്കാൻ കാരണമാകുമെന്നും സംഘം  വിലയിരുത്തി.
തലക്കടത്തൂരിലെ സമാപന പൊതു യോഗത്തിൽ മുഹമ്മദ് അൻവരിയും ഇബ്രാഹിം അൻവരിയും പ്രഭാഷണം നടത്തുകയും എസ്. എം.എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗം പി.ടി.എ കുട്ടി സാഹിബ് ആശംസ പ്രഭാഷണവും നടത്തി.
സമ്മേളന സന്ദേശ കൈമാറ്റ യാത്രയിൽ മലപ്പുറം ജില്ലാ ആലിയ പ്രസിഡന്റ് മുഹമ്മദ് അൻവരി കരേക്കാട്, സെക്രട്ടറി  ഇബ്‌റാഹീം അൻവരി നെല്ലിപ്പറമ്പ്,  മലപ്പുറം ജില്ലാ ആലിയ വൈസ് പ്രസിഡണ്ട് നജീബ് അൻവരി പതാക്കര, ജോയിൻ സെക്രട്ടറിമാരായ ഫൈസൽ അൻവരി പതാക്കര, മൊയ്തീൻ കുട്ടി അൻവരി  കരേക്കാട്, മലപ്പുറം ജില്ലാ ആലിയ ജോയിൻ സെക്രട്ടറി അലി അസ്ഹർ അൻവരി കൊടുമുടി, നൗഫൽ അൻവരി ചെമ്മാണിയോട്, സിദ്ധീഖ് അൻവരി ചെരക്കാപറമ്പ് എന്നിവർ യാത്രയിൽ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761