1470-490

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നേതൃത്വം നൽകുന്ന യു.ഡി.എഫ് ദേശ രക്ഷാ സംഗമം വിജയിപ്പിക്കും

കാടാമ്പുഴ: പൗരത്വ നിയമ ഭേദഗതി പിൻവലിക്കുക എന്നാവശ്യപ്പെട്ട്  ഫെബ്രു 20 ന് വളാഞ്ചേരിയിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽകോട്ടക്കൽ മണ്ഡലത്തിൽ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ട് യു.ഡി.എഫ് നടത്തുന്ന ദേശ രക്ഷാ സംഗമം വൻ വിജയമാക്കുവാൻ മാറാക്കര പഞ്ചായത്ത് യു.ഡി.എഫ് വാർഡ് തല ചെയർമാൻ , കൺവീനർമാരുടെ യോഗം തീരുമാനിച്ചു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന പ്രവർത്തനം ഊർജ്ജിതമാക്കും.കാടാമ്പുഴ ലീഗ് ഓഫീസിൽ ചേർന്ന യോഗം വി.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് വി.കെ. ഷഫീഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മൂർക്കത്ത് ഹംസ മാസ്റ്റർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. അബു ഹാജി കാലൊടി, പൂക്കയിൽ മാനു, ടി.പി. കുഞ്ഞുട്ടി ഹാജി, അബൂബക്കർ തുറക്കൽ എന്നിവർ പ്രസംഗിച്ചു.

Comments are closed.