1470-490

ഇനി കുഴൽപ്പണക്കാലം?


പ്രവാസികളുമായി ബന്ധപ്പെട്ട കേന്ദ്ര ബജറ്റിലെ പരാമർശങ്ങൾ ഗൾഫ് മേഖലയിൽ ആശങ്കയുണ്ടാക്കുന്നു. പ്രവാസികളുടെ ഇന്ത്യയിലെ നിക്ഷേപത്തിന് ഇത് കടുത്ത തിരിച്ചടി ആകുമെന്നാണ് വിലയിരുത്തൽ. എൻആർഐ പദവി നഷ്ടമാകുന്നതു മൂലം കുഴൽപണത്തിൻ്റെ വരവ് അധികരിക്കുമെന്നും വിദഗ്ധർ പറയുന്നു.

നിലവില്‍, 182 ഓ അതില്‍ കൂടുതലോ ദിവസം ഇന്ത്യയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരേയോ, ഇന്ത്യയില്‍ ജനിച്ച ആളുകളേയോ ആണ് സ്ഥിരവാസികളായി കണക്കാക്കുന്നത്. ഈ കാലയളവ് 120 ദിവസങ്ങളായി കുറയ്ക്കുന്നതാണ് ഭേദഗതി നിര്‍ദേശം. സാധാരണ ഗതിയില്‍ ഇന്ത്യയില്‍ താമസിക്കുന്ന ഒരാള്‍ ലോകത്ത് എവിടെ നിന്നും വരുമാനം ഉണ്ടാക്കിയാലും അത് ഇന്ത്യയില്‍ നികുതിയ്ക്ക് വിധേയമാണ്. എന്നാല്‍ സ്ഥിരവാസി അല്ലാത്ത ഒരാള്‍ക്ക് ഇതില്‍ ഇളവുണ്ട്. ആ ഇളവാണ് ഇല്ലാതാവുക. വിദേശ നിക്ഷേപം സ്വാഗതം ചെയ്യുന്ന സർക്കാർ, വിദേശികളെ ഇവിടെ കഴിയാൻ അനുവദിക്കാത്തത് വിരോധാഭാസമാണ്. 120 ദിവസം കൊണ്ട് പുതിയ സംരംഭം തുടങ്ങിയില്ലെങ്കിൽ നികുതി അടക്കേണ്ടി വരുമെന്ന സ്ഥിതി വിദേശ നിക്ഷേപകരെ രാജ്യത്തു നിന്ന് അകറ്റിയേക്കും. ഇടക്ക് അവധിയെടുത്ത് നാട്ടി വരുന്ന പ്രവാസികൾക്കും പുതിയ ഭേദഗതി പ്രശ്നമാണ്. 120 ദിവസത്തിനു മുകളിൽ അവർ നാട്ടിൽ തുടർന്നാൽ നികുതി ഒടുക്കേണ്ടി വരും.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651