1470-490

കൊറോണ: ചൈനയിൽ 425 മരണം

20,400 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചതായി ചൈനീസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 425 ആയി. ഇന്നലെ മാത്രം രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചത് 64 പേരാണ്. 20,400 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചതായി ചൈനീസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രണ്ട് ദിവസത്തിനിടെ ചൈനയില്‍ രോഗം ബാധിച്ച് മരിച്ചത് നൂറിലധികം പേരാണ്. രോഗബാധ ആദ്യം സ്ഥിരീകരിച്ച വുഹാനില്‍ 48 പേരാണ് ഇന്നലെ മാത്രം മരിച്ചത്. 3000 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അതിനിടെ രോഗം തടയുന്നതില്‍ വീഴ്ചയുണ്ടായതായി ചൈന സമ്മതിച്ചു. രാജ്യത്തെ ദുരന്ത നിവാരണ സേന കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗം വിലയിരുത്തി. ചൈനയ്ക്ക് പുറത്ത് 150 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

Comments are closed.

x

COVID-19

India
Confirmed: 40,085,116Deaths: 491,127