1470-490

സ്കൂൾ ബസിൽ നിന്നും തെറിച്ച് വീണ് മൂന്നാം ക്ലാസുകാരൻ മരിച്ചു.

കുറുവ എയുപി സ്‌കൂളിലെ  ഫർസീൻ (9) ആണ്‌ മരിച്ച്‌. 

മലപ്പുറം: സ്‌കൂൾ ബസിൽനിന്ന്‌ തെറിച്ചുവീണ്‌ മൂന്നാം ക്ലാസ്‌ വിദ്യാർഥി മരിച്ചു. മലപ്പുറം  കുറുവ എയുപി സ്‌കൂളിലെ  ഫർസീൻ (9) ആണ്‌ മരിച്ച്‌. ഫർസീന്‍റെ ഉമ്മ ഷമീമ ഇതേ സ്കൂളിലെ അധ്യാപികയാണ്.

ഗുരുതരമായി പരിക്കേറ്റ ഫർസീനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പൊലീസ് കേസെടുത്തു.

Comments are closed.