1470-490

വാർത്താ ചാനൽ തുടങ്ങി

കോളജിലെ  ഇ കണ്ടന്റ് ഡെവലപ്മെന്റ്  സെൻററാണ് സംരംഭത്തിന് നേതൃത്വം നൽകുന്നത്. 

വളാഞ്ചേരി: എം.ഇ. എസ്. കെ. വി. എം കോളജിൽ പ്രതിവാര വാർത്ത സംപ്രേക്ഷണം ആരംഭിച്ചു.കോളജിൽ നടക്കുന്ന വിവിധ പരിപാടികൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന വാർത്തകൾ വിദ്യാർഥികളാണ് അവതരിപ്പിക്കുക. കോളജിലെ  ഇ കണ്ടന്റ് ഡെവലപ്മെന്റ്  സെൻററാണ് സംരംഭത്തിന് നേതൃത്വം നൽകുന്നത്.  വാർത്ത ചാനൽ വളാഞ്ചേരി പ്രസ് ക്ലബ്ബ് സെക്രട്ടറി മുഹമ്മദലി നീറ്റുകാട്ടിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സി. അബ്ദുൾ ഹമീദ് അധ്യക്ഷനായി.കോളജ് പി.ടി.എ വൈ .പ്രസിഡണ്ട്   സുരേഷ് പൂവാട്ടു മീത്തൽ, മാധ്യമ പ്രവർത്തകൻ ബാബു എടയൂർ, യൂനിയൻ ചെയർമാൻ ഷഹിൻഷാ എന്നിവർ സംസാരിച്ചു.  വൈസ് പ്രിൻസിപ്പൽ ഡോ  സി. രാജേഷ് സ്വാഗതവും, പ്രഫ സുർജിത് നന്ദിയും പറഞ്ഞു

Comments are closed.

x

COVID-19

India
Confirmed: 33,381,728Deaths: 444,248