1470-490

സ്വകാര്യ ബസ് സമരം മാറ്റി വച്ചു.

ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി ബസ് ഉടമകൾ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം.

ബസുടമകൾ നടത്താനിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി ബസ് ഉടമകൾ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. നാളെ മുതൽ നടത്താനിരുന്ന അനശ്ചിത കാല ബസ് സമരം പിൻവലിച്ചതായി ബസ് ഉടമകളാണ് അറിയിച്ചത്. ഈ മാസം 20 ന് അകം സർക്കാർ ഉചിതമായ തീരുമാനം എടുത്തില്ലെങ്കിൽ 21 മുതൽ സമരം ആരംഭിക്കുമെന്ന് ഉടമകൾ പറഞ്ഞു. ബസ് ചാർജ് വർധനയേക്കാൾ പ്രതിസന്ധി സൃഷ്ടിക്കുന്നത് വിദ്യാർഥികളുടെ കണ്‌സഷനാണെന്ന് ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളെ കണ്ട ബസ് ഉടമകൾ പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 40,085,116Deaths: 491,127