1470-490

ഫാസിസ്റ്റ് ഭരണകൂടത്തിൻ്റെ അനീതികൾക്കെതിരെയുള്ള ജനകീയ പോരാട്ടങ്ങൾ വിജയിക്കും – റഷീദലി ശിഹാബ് തങ്ങൾ

മുസ്ലിം സമുദായത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ഭരണാധികാരികൾക്കെതിരെ എല്ലാ മതവിഭാഗങ്ങളും ഒറ്റക്കെട്ടായി നിൽക്കുന്നത്   നമ്മുടെ രാജ്യത്തിൻ്റെ മഹത്തായ സംസ്കാരമാണ്. 

കാടാമ്പുഴ: രാജ്യം ഭരിക്കുന്നഫാസിസ്റ്റ് ഭരണകൂടത്തിൻ്റെ അനീതികൾക്കെതിരെയുള്ള ജനകീയ പോരാട്ടങ്ങൾ വിജയിക്കുക തന്നെ ചെയ്യുമെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ.ഭരണീയരുടെ മേൽ അനീതിയും അക്രമവും കാണിച്ച ഭരണകർത്താക്കൾ ദയനീയ പരാജയങ്ങൾ ഏറ്റുവാങ്ങിയ ചരിത്രങ്ങൾ നിരവധിയാണ്. ഇതിൻ്റെ തുടർച്ചയാകും ഇന്ത്യയിൽ  ഏകാധിപത്യപത്യ രീതിയിൽ ഭരണത്തിന് നേതൃത്വം നൽകുന്ന ഫാസിസ്റ്റ് ഭരണകർത്താക്കൾക്കും സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം സമുദായത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ഭരണാധികാരികൾക്കെതിരെ എല്ലാ മതവിഭാഗങ്ങളും ഒറ്റക്കെട്ടായി നിൽക്കുന്നത്   നമ്മുടെ രാജ്യത്തിൻ്റെ മഹത്തായ സംസ്കാരമാണ്.  ഈ ഐക്യം ഫാസിസത്തിൻ്റെ അന്ത്യത്തിൻ്റെ തുടക്കമാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു.’മതേതര ഇന്ത്യയുടെ ശബ്ദമാവുക’ എന്ന പ്രമേയവുമായി മാറാക്കര പഞ്ചായത്ത്മുസ് ലിം യൂത്ത് ലീഗ് നടത്തിവന്ന ഹിന്ദുസ്ഥാൻ ഹമാര ക്യാമ്പയിൻ്റെയുംഗാന്ധി രക്തസാക്ഷി ദിനത്തിൽ നടത്തിയ   24 മണിക്കൂർ സത്യാഗ്രഹത്തിൻ്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എ.പി. ജാഫറലി അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി, മുൻ എം.പി. സി. ഹരിദാസ്, സാഹിത്യകാരൻ പി. സുരേന്ദ്രൻ, പഞ്ചായത്ത് പ്രസിഡൻ്റ് വി.മധുസൂദനൻ , മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.എം. ഗഫൂർ,യുവ ആക്ടിവിസ്റ്റ് അനൂപ് വി.ആർ,ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, ട്രഷറർ ജംഷാദ് കല്ലൻ, ഒ.കെ. സുബൈർ, മൂർക്കത്ത് ഹംസ മാസ്റ്റർ, അബു ഹാജി കാലൊടി, എ.പി. മൊയ്തീൻ കുട്ടി മാസ്റ്റർ, കാടാമ്പുഴ മൂസ ഹാജി, ഒ.കെ. കുഞ്ഞുട്ടി, മാട്ടിൽ കുഞ്ഞാപ്പ ഹാജി,ഡോ. അബ്ദുൽ ഹക്കീം, പൂക്കയിൽ മാനുഎന്നിവർ പ്രസംഗിച്ചു.മുസ്ലിം യൂത്ത് ലീഗ്പഞ്ചായത്ത് ഭാരവാഹികളായഅഡ്വ.എ.കെ സകരിയ്യ, സിയാദ് എൻ ,ഫൈസൽ കെ.പി,  ശിഹാബ് മങ്ങാടൻ, ഫഹദ് കരേക്കാട് , സിദ്ദീഖ് കരിങ്കപ്പാറ, ഷാഹുൽ ഹമീദ് വി.കെ, അഷ്റഫ് പട്ടാക്കൽ എന്നിവർ  നേതൃത്വത്വം നൽകി. ഭരണഘടനയുടെ ആമുഖം വായിച്ച് 29 ന് തുടങ്ങി സത്യഗ്രഹ സമരത്തിന് അഭിവാദ്യമർപ്പിച്ച് വിവിധ രാഷ്ട്രീയ മത സംഘടനാ സമൂഹ്യ രംഗങ്ങളിലെ പ്രമുഖരും ജനപ്രതിനിധികളും പങ്കെടുത്ത് പ്രസംഗിച്ചു.ഗാന്ധി വെടിയേറ്റ് മരിച്ച സമയത്ത് സമരപ്പന്തലിലുള്ളർ സർവ്വ മത ഗീതം ആലപിച്ചു. ഭരണഘടന സംരക്ഷിക്കുമെന്നുംപൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫാസിസ്റ്റ്  സർക്കാരിനെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്നും സമാപന സമ്മേളനത്തിൽ പ്രതിജ്ഞയെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 33,381,728Deaths: 444,248