1470-490

എൽ.എസ്.എസ്, യു.എസ്.എസ്: വിദ്യാർഥികൾക്കുള്ള ദ്വിദിന പരിശീലനം സമാപിച്ചു.

വളാഞ്ചേരി  നഗരസഭ കൗൺസിലർ വി. ജ്യോതി ഉദ്ഘാടനം. 

വളാഞ്ചേരി: വളാഞ്ചേരി| ഹയർ സെക്കന്ററി സ്കൂൾ, ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷക്ക് തയ്യാറാകുന്ന വിദ്യാർഥികൾക്ക് ദ്വിദിന ശില്പശാല  സംഘടിപ്പിച്ചു. വളാഞ്ചേരി  നഗരസഭ കൗൺസിലർ വി. ജ്യോതി ഉദ്ഘാടനം ചെയ്തു.പ്രധാനധ്യാപിക  ടി.വി. ഷീല അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് കുത്താവ വാവാസ് എന്നിവർ സംസാരിച്ചു. കെ. പ്രേംരാജ് സ്വാഗതവും, കെ.ഇ. സാലി നന്ദിയും പറഞ്ഞു.  രമേശ് താനൂർ, കെ. പ്രേംരാജ്, വി.പി. സുമേഷ്, കെ.ടി. ഫാത്തിമ,  ഉപജില്ല  എച്ച്. ഫോറം  സെക്രട്ടറി വി.പി. അബ്ദുറഹ് മാൻ  എന്നിവർ ക്ലാസെടുത്തു.  സമാപന സമ്മേളനം വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ പ്രസിഡണ്ട് പി.ടി. സുധാകരൻ ഉദ്ഘാടനം ചെയ്തു. സുരേഷ് പൂവാട്ടു മീത്തൽ, വി.പി. അബ്ദുറഹ്മാൻ, കെ. പ്രേംരാജ്, ആർ. താര , സി.വി. സുജാത, കെ. ശ്രീദേവി, ഇ എസ് നിഷ, സി. രമ, കെ. പ്രീത എന്നിവർ സംബന്ധിച്ചു.രണ്ടു ദിവസത്തെ ശിൽപ്പശാലയിൽ  ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുമായി 275 കുട്ടികൾ പങ്കെടുത്തു. [ഫോട്ടോ: വളാഞ്ചേരി ഹൈസ്കൂളിൽ സംഘടിപ്പിച്ച എൽ.എസ്.എസ്, യു.എസ്.എസ്:  വിദ്യാർഥികൾക്കുള്ള ദ്വിദിന ശിൽപ്പശാലയുടെ  സമാപന സമ്മേളനം വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ പ്രസിഡണ്ട് പി.ടി. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു.

Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761