1470-490

ഇരിമ്പിളിയം കൊടുമുടി പോക്കാട്ടുകുഴി കോളനി നവീകരണത്തിന് 50 ലക്ഷം രൂപ -പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

പട്ടികജാതി വികസന വകുപ്പിൻ്റെ അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിലുൾപ്പെടുത്തിയാണ് കോളനി നവീകരണം നടപ്പിലാക്കുന്നത്. എം.എൽ.എയുടെ ശുപാർശ പ്രകാരമാണ് ഫണ്ടനുവദിച്ചിട്ടുള്ളത്.

വളാഞ്ചേരി:ഇരിമ്പിളിയം കൊടുമുടി പോക്കാട്ടുകുഴി കോളനി നവീകരണത്തിന് 50 ലക്ഷം രൂപയുടെ പദ്ധതികൾ തയ്യാറാക്കുന്നതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. പട്ടികജാതി വികസന വകുപ്പിൻ്റെ അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിലുൾപ്പെടുത്തിയാണ് കോളനി നവീകരണം നടപ്പിലാക്കുന്നത്. എം.എൽ.എയുടെ ശുപാർശ പ്രകാരമാണ് ഫണ്ടനുവദിച്ചിട്ടുള്ളത്. പദ്ധതി രേഖ തയ്യാറാക്കുന്നതിനായി കോളനിയിൽ ആലോചനാ യോഗം ചേർന്നു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. റജുല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ഫസീല ടീച്ചർ,  മെമ്പർമാരായ അമീർ വി.ടി, മമ്മു പാലൊളി, കെ മാനുപ്പമാസ്റ്റർ സുൽഫി മാസ്റ്റർ, പി. പി.ബാവ , ഷെമീം മാസ്റ്റർ ,ഹസ്സനലി മാസ്റ്റർ, വിജയൻ, യൂസഫലി ,മെറീഷ് എസ്.സി.ഡി.ഒ വാസുദേവൻ, നിർമ്മിതി പ്രതിനിധികൾതുടങ്ങിയവർ സംസാരിച്ചു

Comments are closed.

x

COVID-19

India
Confirmed: 37,618,271Deaths: 486,761