1470-490

സെൻകുമാറിനു വേണ്ടി എന്തിന് മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം > ടി പി സെൻകുമാറിന്‍റെ പരാതിയിൽ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് എടുത്ത നടപടിക്കെതിരെ സര്‍ക്കാര്‍. കേസ് എടുത്ത നടപടി അറിഞ്ഞെന്നും സംഭവത്തെ കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് നൽകാൻ ഡിജിപിക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

അടിയന്തര പ്രമേയ നോട്ടീസിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസ് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചത്. ഇതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്ത നടപടി ശ്രദ്ധയിൽ പെട്ടെന്നും അടിയന്തര റിപ്പോര്‍ട്ട് നൽകാൻ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചത്. മുൻ ഡിജിപി എന്ന ടി പി സെൻകുമാറിന്റെ സ്വാധീനമാകാം കേസ്‌ എടുക്കാൻ കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884