1470-490

ഡി.എ.പി.എൽ: ഭിന്നശേഷിക്കാരുടെ സംഘടന രൂപീകരിച്ചു.

കോഴിക്കോട്: ഡിഫ്രന്റലി ഏബിൾഡ് പീപ്പിൾസ് ലീഗ് (ഡി.എ.പി.എൽ) എന്ന പേരിൽ ഭിന്നശേഷിക്കാരുടെ സംഘടന രൂപീകരിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മുഖ്യ രക്ഷാധികാരിയും ഡോ. എം.കെ മുനീർ എം.എൽ.എ, കെ. കുട്ടി അഹമ്മദ് കുട്ടി എന്നിവർ ഉപരക്ഷാധികാരികളുമാണ്. കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന യോഗം പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീർ ഉദ്ഘാടനം ചെയ്തു. കുട്ടി അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ബഷീർ മമ്പുറം -മലപ്പുറം (പ്രസി), കെ. കുഞ്ഞബ്ദുല്ല കൊളവയൽ, കാസർക്കോട്(ജന. സെക്ര), കരീം പന്നിത്തടം, തൃശൂർ (ട്രഷ), സൈനുദ്ദീൻ മടവൂർ -കോഴിക്കോട്, പുതിയങ്കം ശിവദാസ് -പാലക്കാട്, മുസമ്മിൽ ഹുദവി -മലപ്പുറം, അശ്‌റഫ് പി.കെ മീനങ്ങാടി- വയനാട്, ബാലൻ കാട്ടുങ്ങൽ-കോഴിക്കോട് (വൈസ് പ്രസി), സിദ്ദീഖ് പള്ളിപ്പുഴ-കാസർക്കോട്, സുധീർ അസീസ് -എറണാകുളം, മുഹമ്മദ് ഇഖ്ബാൽ -കോഴിക്കോട്, രഘു പള്ളയിൽ -തൃശൂർ, സി.വി.എം ബാവ വേങ്ങര- മലപ്പുറം (ജോ. സെക്ര) എന്നിവരെ തെരഞ്ഞെടുത്തു. കെ.എസ്.ഹംസ മുഖ്യപ്രഭാഷണം നടത്തി. എം.സി മായിൻ ഹാജി, എം.എ ഖാദർ, ബഷീർ മമ്പുറം, കരീം പന്നിത്തടം സംസാരിച്ചു. സി.ടി സക്കീർ ഹുസൈൻ സ്വാഗതവും കെ.കുഞ്ഞബ്ദുല്ല കൊളവയൽ നന്ദിയും പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269