1470-490

ആലത്തിയൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപൂയ മഹോത്‌സവം.

ഫെബ്രുവരി 8 ശനിയാഴ്ച മുത്തേടത്ത് കേശവൻ നമ്പൂതിരിപ്പാടിന്റെ  സാന്നിധ്യത്തിൽ  മേൽശാന്തി  അജയൻ അരീക്കര നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും.

തൃപ്രങ്ങോട്:  ആലത്തിയൂർ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ ആദ്യ തൈപ്പൂയ മഹോത്സവം  ഫെബ്രുവരി 8 ശനിയാഴ്ച നടക്കും.മുത്തേടത്ത് കേശവൻ നമ്പൂതിരിപ്പാടിന്റെ  സാന്നിധ്യത്തിൽ  മേൽശാന്തി  അജയൻ അരീക്കര നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. ശനിയാഴ്ച രാവിലെ  നാല് മണിക്ക് നട തുറക്കുകയും തുടർന്ന് അഭിഷേകം ,മലർ നിവേദ്യം ,ഗണപതി ഹോമം, ഉഷപൂജ, വഴിപാട് അഭിഷേകം,നവഗം, പഞ്ചദ്രവ്യം, പന്തീരടിപൂജ ഉച്ചപൂജ എന്നി വിശേഷാൽ പൂജകളും ഉണ്ടായിരിക്കുന്നതാണ്.വൈകീട്ട് 4 മണിക്ക് വാദ്യമേളങ്ങളോടെ കൂടിയ എഴുന്നുള്ളിപ്പും വരവും കളും.വൈകിട്ട്  7:30 ന് തൂത ഹരിഗോവിന്ദൻ തൃപ്രങ്ങോട് വിശ്വനാഥൻ മാരാർ എന്നിവർ അവതരിപ്പിക്കുന്ന തായമ്പകയും ഉണ്ടാക്കുന്നതാണ്. പരിപാടിയുടെ തലേ ദിവസമായ വെള്ളിയാഴ്ച്ച രാവിലെ 8 മണിയ്ക്ക് സംബൂർണ നാരയണീയം വായനയും , വൈകിട്ട് 3 ന് വാളമരൂതുർ ശ്രീ ദുർഗ്ഗാ വിദ്യാനികേതൻ അവതിരിപ്പിക്കുന്ന കുട്ടികളുടെ പഠന മികവിനെ കുറിച്ചുള്ള ദൃശ്യാവിഷ്കാരവും, 4:30ന് ഹിന്ദു ഐക്യവേദിയുടെ ജനറൽ സെക്രട്ടറി ഡോ: ബ്രഹ്മചാരി ഭാർഗവറാം നടത്തുന്ന ഭക്തിപ്രഭാഷണവും നടക്കുന്നതാണ്.

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884