1470-490

മിശ്രവിവാഹിതർ വിഷമിക്കണ്ട, സർക്കാർ ഒപ്പമുണ്ട്

മിശ്രവിവാഹ ദമ്പതികൾ നേരിടുന്ന സാമൂഹികപ്രശ്‌നങ്ങൾ പരിഹരിക്കാൻ സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം സേഫ് ഹോമുകൾ തുറക്കാൻ തീരുമാനമായി. മിശ്ര വിവാഹിതരായതിന്റെ പേരിൽ വീടുകളിൽ നിന്നോ സമൂഹത്തിൽ നിന്നോ

അവഗണന നേരിടുന്നവർക്ക് സംരക്ഷണം നൽകുകയാണ് സേഫ് ഹോമുകളുടെ ലക്ഷ്യം. എൻജിഒകളുടെ സഹായത്തോടെ നടത്തുന്ന സേഫ് ഹോമുകളുടെ പ്രവർത്തനം സർക്കാർ ധനസഹായം ഉപയോഗിച്ചായിരിക്കും. പത്ത് ദമ്പതിമാർക്ക് ഒരു ഹോമിൽ ഒരു വർഷം വരെ താമസിക്കാനാകും. മാത്രമല്ല, ദമ്പതിമാരെ സ്വയം പര്യാപ്തരാക്കുന്നതിനായി വിദ്യാഭ്യാസയോഗ്യതയ്ക്കനുസരിച്ചുള്ള തൊഴിൽ പരിശീലനം ഹോമുകളിൽ നൽകും.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651